By Malakkallu Express:November 24, 2014
42 വര്‍ഷം ഏകാന്ത തടവ്: ഒടുവില്‍ കുറ്റക്കാരനല്ളെന്ന് കണ്ട് വെറുതെവിട്ടു
ന്യൂയോര്‍ക്: ഒരിക്കല്‍പോലും പുറത്തിറങ്ങാന്‍ അനുവദിക്കാതെ നീണ്ട 42 വര്‍ഷം ഏകാന്ത തടവിലിട്ടയാളെ ഒടുവില്‍ കുറ്റക്കാരനല്ളെന്ന് കണ്ട് അമേരിക്കന്‍ കോടതി വെറുതെവിട്ടു. 67കാരനായ ആല്‍ബര്‍ട്ട് വൂഡ്ഫോക്സിനാണ് ജീവിതത്തിലെ നല്ലകാലം മുഴുക്കെ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചശേഷം പുറം ലോകം കാണുന്നത്.
1972ല്‍ അറസ്റ്റിലായ ഇയാള്‍ പതിറ്റാണ്ടുകളായി ജയിലില്‍ ഏകാന്ത തടവുകാരനാണ്. 6x8 അടി വലുപ്പം മാത്രമുള്ള സെല്ലിലായിരുന്നു വൂഡ്ഫോക്സിനെ പാര്‍പ്പിച്ചത്. സായുധകവര്‍ച്ചക്കിടെ അംഗോള ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. താന്‍ നിരപരാധിയാണെന്ന ഇയാള്‍ പലപ്പോഴായി കോടതിയെ ബോധിപ്പിച്ചിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അന്നത്തെ ബ്ളാക് പാന്തര്‍ പാര്‍ട്ടി അംഗങ്ങളായതിനാല്‍ തനിക്കും അംഗോള ത്രീ എന്ന സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കുമെതിരെ രാഷ്ട്രീയ പ്രതികാരമായാണ് കുറ്റംചുമത്തിയതെന്ന് വൂഡ്ഫോക്സ് കുറ്റപ്പെടുത്തി.
ഒടുവില്‍, വ്യാഴാഴ്ച കേസ് പരിഗണനക്കു വന്നപ്പോഴാണ് ലൂയീസിയാനയിലെ അംഗോള കോടതിയിലെ ഫിഫ്ത് സര്‍ക്യൂട്ട് ജഡ്ജിമാര്‍ ഇയാളെ കുറ്റമുക്തനാക്കിയത്. വംശീയ വിദ്വേഷത്തിന്‍െറ ഭാഗമായാണ് കുറ്റംചുമത്തിയതെന്ന കീഴ്കോടതിയുടെ വാദം ജഡ്ജിമാര്‍ ഐകകണ്ഠ്യേന ശരിവെക്കുകയായിരുന്നു.
വൂഡ്ഫോക്സിനെതിരായ കുറ്റം നേരത്തേ കോടതി തള്ളിയിരുന്നെങ്കിലും 1993ല്‍ വെള്ളക്കാരനായ ജഡ്ജി തലവനായ കോടതി വീണ്ടും കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 43 വര്‍ഷത്തെ ഏകാന്ത തടവിനിടെ മൂന്നുവര്‍ഷം മാത്രമാണ് പൊതുതടവുകാരോടൊപ്പം കഴിഞ്ഞത്. ദിവസത്തില്‍ 23 മണിക്കൂര്‍ ഏകാന്ത സെല്ലിലും ഒരു മണിക്കൂര്‍ ഒറ്റക്ക് പരിശീലന കേന്ദ്രത്തിലുമാണ് ചെലവഴിച്ചത്. ഇടുങ്ങിയ സ്ഥലത്ത് കഴിഞ്ഞതിനാല്‍ ക്രമാതീതമായ ഭയം മൂലമുണ്ടാകുന്ന ക്ളസ്ട്രോഫോബിയ രോഗത്തിന് ഇരയാണ് വൂഡ്ഫോക്സ്. അംഗോള ത്രീ സംഘത്തിലുണ്ടായിരുന്ന ഹെര്‍മന്‍ വെല്ളെസിനെ 2013ല്‍ കരളിലെ അര്‍ബുദം രൂക്ഷമായതിനെ തുടര്‍ന്ന് മോചിപ്പിച്ചിരുന്നു. രണ്ടു ദിവസത്തിനകം ഇയാള്‍ മരിക്കുകയും ചെയ്തു.