By Malakkallu Express:November 22, 2014
10,000 കോടി മൂല്യവുമായി ബക്കിങ്ങാം പാലസ് ഒന്നാമത്; 6300 കോടിയുമായി അംബാനിയുടെ ആന്റില രണ്ടാമത്; ലോകത്തെ ഏറ്റവും വിലപിടിപ്പേറിയ 10 വീടുകള്‍
ലോകത്തൊട്ടാകെയുള്ള സമ്ബന്നരും കോടിപതികളും വമ്ബന്‍ കൊട്ടാരങ്ങളും രമ്യഹര്‍മങ്ങളും കിടിലന്‍ ടവറുകളും പണിതുയര്‍ത്തിയിട്ടുണ്ടാകാം, പക്ഷേ അവരുടെയൊന്നും വീടുകള്‍ വില്‍പ്പനയ്ക്കു വച്ചാല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ബക്കിങ്ങാം കൊട്ടാരത്തോളം വില വരില്ല. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബക്കിങ്ങാം കൊട്ടാരം. 10,000 കോടി രൂപയിലേറെ വിലമതിക്കും ഈ കൊട്ടാരത്തിനെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
യുഎസ് വെബ്‌സൈറ്റായ കംപയര്‍ക്യാമ്ബ് ഡോട്ട് കോം ആണ് വിലയേറിയ 10 വീടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. രണ്ടാം സ്ഥാനത്ത് റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ അത്യാധുനിക ആഢംബര വീടായ ആന്റിലയാണ്. 6300 കോടിയോളം രൂപയാണ് ഈ വീടിന്റെ മൂല്യം. ബ്രസീലിയന്‍ കോടിപതി ലിലി സാഫ്രയുടെ ഫ്രാന്‍സിലുള്ള വിശാല ആഡംബര വീടായ വില്ല ലിയോപോള്‍ഡയാണ് മൂന്നാം സ്ഥാനത്ത്. പത്ത് വിലപ്പിടിപ്പേറിയ വീടുകളില്‍ നാലും ലണ്ടനിലാണ്. ഇന്ത്യന്‍ വംശജനായ ഉരുക്കു വ്യവസായ ലക്ഷ്മി മിത്തലിന്റെ 1400 കോടി രൂപയുടെ മൂല്യമുള്ള കെന്‍സിങ്ടണ്‍ പാലസ് ഗാര്‍ഡന്‍സ് വസതിക്ക് അഞ്ചാം സ്ഥാനം ലഭിച്ചു.ചെല്‍സി ഉടമ റോമന്‍ അബ്രമോവിച്ചിന്റെ മാന്‍ഷന്‍ ഒമ്ബതാം സ്ഥാനത്തും യുക്രൈന്‍ വ്യവയായി എലെന ഫ്രന്ചുകിന്റെ ഉടമസ്ഥതയിലുള്ള കെന്‍സിങ്ടണിലെ അപ്പര്‍ ഫിലിമോര്‍ ഗാര്‍ഡന്‍സ് പത്താം സ്ഥാനത്തുമുണ്ട്. ലോകത്ത് പലയിടങ്ങളിലും പുതുതായി നിര്‍മ്മിച്ച ആഡംബര വീടുകളാണ് മൂല്യത്തില്‍ മുന്നേറുന്നത്. അംബാനിയുടെ 27 നിലകളുള്ള ആന്റിലയ്ക്ക് നാലു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ട്. 6300 കോടി രൂപയാണ് ഈ വീടിന്റെ മൂല്യം. ഫോബ്‌സിന്റെ ലോക സമ്ബന്നരുടെ പട്ടികയില്‍ 36-ാം സ്ഥാനത്തുള്ള അംബാനിക്ക് 1400 കോടി രൂപയുടെ സമ്ബത്തുണ്ട്. 2010-ലാണ് ആന്റില പണിപൂര്‍ത്തിയായത്. മൂന്നാം സ്ഥാനത്തുള്ള 19-ാം നൂറ്റാണ്ടില്‍ ബെല്‍ജിയം രാജാവിനു വേണ്ടി നിര്‍മ്മിച്ച ഫ്രാന്‍സിെല വില്ല ലിയോപോള്‍ഡയ്ക്ക് 5000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ യുഎസില്‍ നിന്നുള്ള നാല് ആഡംബര വീടുകളുമുണ്ട്. 1560 കോടി വിലമതിക്കുന്ന ന്യൂയോര്‍ക്കിലെ ഫയര്‍ഫീല്‍ഡ് പോണ്ട് മാന്‍ഷന്‍ നാലാം സ്ഥാനത്തും 1260 കോടി വിലമതിപ്പുള്ള കാലിഫോര്‍ണിയയിലെ എലിസണ്‍ എസ്റ്റേറ്റ് ആറാമതായും എത്തി. ബെവര്‍ലി ഹില്‍സിലെ 1200 കോടി രൂപയുടെ മൂല്യമുള്ള ഹേഴ്സ്റ്റ് കാസിലാണ് ഏഴാം സ്ഥാനത്ത്. മൊണ്ടാനയിലെ 970 കോടിയുടെ മതിപ്പുള്ള പിനാക്ക്ള്‍ മാന്‍ഷന്‍ എട്ടാം സ്ഥാനത്തുമെത്തി. ഇതിനു മുമ്ബ് 2008-ല്‍ ബക്കിങ്ങാം പാലസിനു കണക്കാക്കിയിരുന്ന മൂല്യം 9350 കോടി ആയിരുന്നു. ഒരിക്കലും വില്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഈ കൊട്ടാരത്തില്‍ 19 സ്റ്റേറ്റ് റൂമുകളും 52 രാജകീയ ബെഡ്‌റൂമുകളും 188 സ്റ്റാഫ് ബെഡ്‌റൂമുകളും 92 ഒഫീസുകളും 78 കുളിമുറികളും അടക്കം 775 മുറികളാണുള്ളത്. 40 ഏക്കര്‍ വിശാല ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തില്‍ സ്വിമ്മിങ് പൂളുകളും സിനിമ തിയെറ്ററും സ്വന്തമായി ഒരു പോസ്റ്റ് ഓഫീസും ഉണ്ട്.
marunadan malayali
marunadan malayali

