Headlines
By Malakkallu Express:November 22, 2014

കാഞ്ഞങ്ങാടിനിത് ചീരവിളവെടുപ്പ് കാലം

കാഞ്ഞങ്ങാട്: ചീരക്കൃഷിയിലെ സമൃദ്ധി വിളിച്ചറിയിച്ച്‌ കാഞ്ഞങ്ങാട്. വയലുകളിലും പച്ചക്കറിക്കടകളിലും ഇപ്പോള്‍ ചീരയാണ് പ്രധാന ഇനം. രണ്ടാംവിള നെല്‍ക്കൃഷി നടത്താന്‍ പറ്റാത്ത തിഡില്‍ വയലുകളിലാണ് ചീരവിളയിക്കുന്നത്. ചുവന്ന ചീരയ്ക്ക് പുറമെ നാട്ടുകാരുടെ സ്വാദ് കണ്ടറിഞ്ഞ് പച്ചചീരക്കൃഷിയും തുടങ്ങിയിട്ടുണ്ട്. കാഞ്ഞങ്ങാടിന്റെ തീരപ്രദേശങ്ങളായ അജാനൂരും ചാമുണ്ഡിക്കുന്നിലും പടന്നക്കാട് വരെയുള്ള ഭാഗങ്ങളിലും ചീര സമൃദ്ധമായി വളരുന്നു. മുമ്ബ് മധുരക്കിഴങ്ങിനും വെള്ളരി ഉള്‍പ്പെടെയുള്ള മറ്റ് പച്ചക്കറികള്‍ക്കുമൊപ്പമായിരുന്നു ചീരക്കൃഷി നടത്തിയിരുന്നത്. ചീരയ്ക്ക് ആവശ്യക്കാര്‍ കൂടിയതോടെ പ്രത്യേകമായി കൃഷിചെയ്തുതുടങ്ങി. മണ്ഡലമാസകാലം തുടങ്ങിയതോടെ മറ്റ് പച്ചക്കറിക്കൊപ്പം ചീരയ്ക്കും പ്രിയം കൂടി. ഒരു കെട്ടിന് ഇരുപത് രൂപ നിരക്കിലാണ് വില്പന. കൃഷിക്കാര്‍ ഇടനിലക്കാരെ ഒഴിവാക്കി റോഡരികിലിരുന്ന് ചീരവില്പന നടത്തുന്നുണ്ട്. കാഞ്ഞങ്ങാട്ടുനിന്ന് മംഗലാപുരത്തേക്കും മലയോരങ്ങളിലേക്കും ചീര കയറ്റി അയക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അളവ് വളരെക്കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞതോടെ വിഷംകലരാത്ത നാടന്‍ പച്ചക്കറിക്കള്‍ക്ക് ആവശ്യക്കാരേറെയുണ്ട്.
mathrubhoomi

Filed under .

0 comments for "കാഞ്ഞങ്ങാടിനിത് ചീരവിളവെടുപ്പ് കാലം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas