Headlines
By Malakkallu Express:June 27, 2015

കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ വാഹനയോട്ടം നിലയ്ക്കും

മാലക്കല്ല്:കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാനപാതയില്‍ കള്ളാറില്‍ പാലം നിര്‍മിക്കാനുണ്ടാക്കിയ താല്‍ക്കാലിക പാലവും റോഡും യാത്രയ്ക്ക് ഭീഷണിയാകുന്നു. താല്‍ക്കാലിക പാലത്തിനു മുകളിലൂടെ വെള്ളംകയറി പൈപ്പിനു മുകളിലെ മണ്ണ് ഒലിച്ചുപോയതാണ് സമാന്തര റോഡിന് ഭീഷണിയായിരിക്കുന്നത്. നിലയ്ക്കാതെ പെയ്യുന്ന മഴയില്‍ തോടില്‍നിന്നും വെള്ളം കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയതാണ് റോഡ് തടസപ്പെടാന്‍ കാരണം. ഒരാഴ്ചമുമ്പ് തോട് കരകവിഞ്ഞ് സമാന്തര റോഡ് ഒലിച്ചുപോയിരുന്നു. ഇതേതുടര്‍ന്ന് വാഹനങ്ങളെ മാലക്കല്ല്- ആടകം- കൊട്ടോടി വഴി തിരിച്ചുവിട്ടു. എന്നാല്‍ ആടകം വഴി വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള റോഡിന്റെ വീതി കുറവ് കാരണം ബസുകളുള്‍പ്പെടെ കള്ളാറില്‍ സര്‍വീസ് നിര്‍ത്തി. ഇനിയും മഴ കനത്താല്‍ വാഹനഗതാഗതം പൂര്‍ണമായും നിലയ്ക്കും. പാലത്തിലൂടെ താല്‍കാലികമായി വാഹനം കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്.

Filed under .

0 comments for "കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ വാഹനയോട്ടം നിലയ്ക്കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas