Headlines
By Malakkallu Express:May 18, 2015

കണ്ടക്‌ടര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; വീട്ടമ്മ ബസിനുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തിരുവനന്തപുരം: കണ്ടക്‌ടര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്‌ വീട്ടമ്മ സ്വകാര്യ ബസിനുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ആറ്റിങ്ങലില്‍ വാമനപുരത്തിന്‌ സമീപം ശനിയാഴ്‌ചയാണ്‌ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌. ബസിനുള്ളില്‍ വച്ച്‌ ഇവര്‍ കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.
mangalam malayalam online newspaper
വിവാഹിതയും രണ്ട്‌ കുട്ടികളുടെ മാതാവുമായ ഇരുപത്തഞ്ചുകാരിയാണ്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌. ആറ്റിങ്ങല്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടറുമായി യുവതി പ്രണയത്തിലായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി തന്നെ വിവാഹം കഴിക്കാന്‍ കണ്ടക്‌ടറോട്‌ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു.

ഇതേതുടര്‍ന്നാണ്‌ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌. കഴിഞ്ഞ ദിവസം യുവാവ്‌ ജോലി ചെയ്യുന്ന ബസില്‍ കയറിയ യുവതി ബാഗില്‍ കരുതിയിരുന്ന ബ്ലേഡ്‌ എടുത്ത്‌ കൈത്തണ്ട മുറിക്കുകയായിരുന്നു. തുടര്‍ന്ന്‌ ബസ്‌ ജീവനക്കാര്‍ യുവതിയെ വാമനപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Filed under .

0 comments for "കണ്ടക്‌ടര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; വീട്ടമ്മ ബസിനുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas