Headlines
By Malakkallu Express:May 18, 2015

ശബരിമലയിൽ കക്കാനറിയാത്ത റോബോട്ട് ഇനി കാണിക്ക എണ്ണും

മാവേലിക്കര : ശബരിമലയിൽ കാണിക്ക എണ്ണിയതിൽ തട്ടിപ്പ് നടന്നു എന്ന വാർത്ത ഇനി വരില്ല. കാണിക്ക എണ്ണൽ ഇനി റോബോട്ടുകൾ ചെയ്യും!. അവർക്ക് നിൽക്കാനേ അറിയാവൂ. കക്കാനറിയില്ല. കാണിക്ക എണ്ണലിന് പുറമേ ഉണ്ണിയപ്പം നിർമ്മാണവും ഇനി റോബോട്ടുകൾക്ക് ചെയ്യാൻ പറ്റും!. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എസ് ഓട്ടോമേഷൻ സൊല്യൂഷൻസ് ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സോപാനത്തിലെ പ്രധാന ഭണ്ഡാരത്തിലെ കാണിക്ക എണ്ണി തിട്ടപ്പെടുത്തി അധികാരികളെ ഏൽപ്പിക്കുന്ന ജോലി നിർവഹിക്കാനുള്ള സാങ്കേതിക വിദ്യയോടെയാണ് റോബോട്ടുകളെ വികസിപ്പിച്ചെടുക്കുന്നത്. ഇതിനുള്ള സോഫ്ട് വെയർ തയ്യാറായിക്കഴിഞ്ഞു. ഉണ്ണിയപ്പം നിർമ്മിക്കാനും എസ്.എസ് ഓട്ടോമേഷൻ റോബോട്ടുകളെ തയ്യാറാക്കിക്കഴിഞ്ഞു. ഇതിന്റെ സാമ്പിൾ യൂണിറ്റ് രണ്ടാഴ്ചയ്ക്കകം ശബരിമലയിൽ സ്ഥാപിക്കും.

ഈ സംരംഭങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി ഡയറക്ടറും പാലക്കാട് സ്വദേശിയുമായ എം.എസ്. സുരേഷ്. പദ്ധതിയുടെ നിർമ്മാണച്ചെലവ് കമ്പനി പുറത്തുവിട്ടിട്ടില്ല.
സാമ്പത്തിക ക്രമക്കേടുകളുടെ ആക്ഷേപങ്ങൾ ഉയർന്നിട്ടുള്ള ക്ഷേത്രങ്ങളിൽ റോബോട്ടുകൾ എത്തുന്നതോടെ ഭഗവാന്റെ കാണിക്കയിൽ ഇനി ആർക്കും കൈയിട്ടുവാരാനാവില്ല. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും കാണിക്കവരവ് എണ്ണി തിട്ടപ്പെടുത്തി ദേവസ്വം അക്കൗണ്ടിലേക്ക് മാറ്റുന്ന മൊബൈൽ റോബോട്ട് യൂണിറ്റ് എന്ന ആശയവും കമ്പനിക്കുണ്ട്. സംരംഭത്തിന് പ്രധാന എതിർപ്പ് നേരിടേണ്ടിവരുന്നത് ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്ന ചുരുക്കംചില ദേവസ്വം ജീവനക്കാരിൽ നിന്നു മാത്രമാവും.

Filed under .

0 comments for "ശബരിമലയിൽ കക്കാനറിയാത്ത റോബോട്ട് ഇനി കാണിക്ക എണ്ണും "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas