Headlines
By Malakkallu Express:May 18, 2015

ധനവകുപ്പിന്റെ നിർദ്ദേശം തള്ളി, ലൈറ്റ് മെട്രോ പൊതുമേഖലയിൽ തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശം തള്ളിക്കൊണ്ട് പൊതുമേഖലയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. പദ്ധതിയുടെ നടത്തിപ്പ് ഡി.എം.ആർ.സിയെ ഏൽപ്പിക്കാനും ചുമതല മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന് നൽകാനും സംസ്ഥാന സർക്കാരും ഡി.എം.ആർ.സിയും തമ്മിൽ ധാരണയിലെത്തി. പൊതുമേഖലയിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ പിന്മാറുമെന്ന് ഇ.ശ്രീധരൻ രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു.

ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചെന്നും നടത്തിപ്പ് ഡി.എം.ആർ.സിക്ക് നൽകുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം തീരുമാനം കൈക്കൊള്ളുമെന്നും ശ്രീധരനുമായുള്ള യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യപങ്കാളിത്തം വേണ്ടെന്ന് ശ്രീധരന്റെ ഉന്നതാധികാര സമിതി അംഗീകരിക്കുകയായിരുന്നു. പദ്ധതിയുടെ മറ്റു കാര്യങ്ങളും ശ്രീധരനുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പൊതുമേഖലയിൽ പദ്ധതി നടപ്പാക്കിയാൽ മാത്രമെ ജപ്പാനിൽ നിന്ന് ജൈക്കയുടെ വായ്പ ലഭിക്കുകയുള്ളൂ. വായ്പയ്ക്കുള്ള വ്യവസ്ഥകൾക്ക് മന്ത്രിസഭ കൂടി അനുമതി നൽകേണ്ടതുണ്ട്. പദ്ധതിയുടെ 20 ശതമാനം സംസ്ഥാന സർക്കാരും 80 ശതമാനം കേന്ദ്രവും വഹിക്കും. ഭൂമിയുടെ വില, നികുതി എന്നിവ ഒഴിച്ചുള്ള പ്രോജക്ട് ചെലവിന്റെ 80 ശതമാനമാണ് വായ്പയായി ലഭിക്കുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.



Filed under .

0 comments for "ധനവകുപ്പിന്റെ നിർദ്ദേശം തള്ളി, ലൈറ്റ് മെട്രോ പൊതുമേഖലയിൽ തന്നെ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas