By Malakkallu Express:July 22, 2017
കെഎസ്ആര്‍ടിസി ബസ് അനുവദിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കട്ടപ്പന-കുമളി റൂട്ടില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് അനുവദിച്ചു. നേരത്തെ അനുവദിച്ച പത്തനംതിട്ട സര്വീസിനുപുറമേയാണിത്. കാസര്‍ഗോഡ്-കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ മലയോര പട്ടണങ്ങള്‍ ബന്ധപ്പെടുത്തി ഒടയംചാല്‍, പരപ്പ, വെള്ളരിക്കുണ്ട്, നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍, ചെറുപുഴ, ആലക്കോട്, പെരുന്പാവൂര്‍, കോതമംഗലം, ചെറുതോണി, ഇടുക്കി, കട്ടപ്പന വഴി കുമളിയിലേക്കാണു സര്‍വീസ്. ഇടുക്കി ജില്ലയിലെ രണ്ടു പ്രമുഖ കുടിയേറ്റ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സര്‍വീസെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.
ട്രെയിന്‍ യാത്രാസൗകര്യമില്ലാത്ത ഈ റൂട്ടിലെ യാത്രക്കാര്‍ക്കു സര്‍വീസ് അനുഗ്രഹമാവും. മലയോരത്തിന് ഓണസമ്മാനമായി സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ കെഎസ്ആര്‍ടിസി അധികൃതര്‍ സ്വീകരിച്ചു. സിപിഎം എളേരി ഏരിയാ കമ്മിറ്റി, മലയോര മേഖലാ പാസഞ്ചേഴ്സ് അസോസിഷേയന്‍ എന്നിവര്‍ കെഎസu0D4Dആര്‍ടിസി ഡയറക്ടര്‍ ടി.കെ.രാജന് മുഖേന മന്ത്രിക്കും മാനേജിംഗ് ഡയറക്ടര്‍ക്കും നല്കിയ നിവേദനത്തെതുടര്ന്നാണു സര്‍വീസ് അനുവദിച്ചത്. മലയോര മേഖലവഴി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതികളും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യങ്ങളും വിശേഷദിവസങ്ങളില്‍ മധുരം നല്കുന്നതുള്പ്പെടെയുള്ളവയും സര്‍വീസില്‍ ഏര്‍പ്പെടുത്തുമെന്നു പാസഞ്ചേഴ്സ് അസോസിയേഷന് കണ്‍വീനര്‍ എം.വി.
രാജു പറഞ്ഞു.