Headlines
By Malakkallu Express:July 22, 2017

അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു

ത​ളി​പ്പ​റ​മ്ബ്: റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​റ് റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം റ​ബ​ര്‍ ബോ​ര്‍​ഡ് മ​ര​വി​പ്പി​ച്ചു. റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ക​ര്‍​ഷ​ക​ര്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് കോ​ട്ട​യ​ത്ത് റ​ബ​ര്‍ ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തു ചേ​ര്‍​ന്ന യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ക്കാ​നും ഇ​തേ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​ബ്ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. 
കാ​സ​ര്‍​ഗോ​ഡ്, ത​ളി​പ്പ​റ​മ്ബ്, കൊ​ട്ടാ​ര​ക്ക​ര, മ​ണ്ണാ​ര്‍​ക്കാ​ട്, മ​ഞ്ചേ​രി, നെ​ടു​മ​ങ്ങാ​ട് എ​ന്നീ ഓ​ഫീ​സു​ക​ള്‍ യ​ഥാ​ക്ര​മം കാ​ഞ്ഞ​ങ്ങാ​ട്, ശ്രീ​ക​ണ്ഠ​പു​രം, പു​ന​ലൂ​ര്‍, പാ​ല​ക്കാ​ട്, നി​ല​മ്ബൂ​ര്‍, തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സു​ക​ളു​മാ​യി ല​യി​പ്പി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. 
ക​ര്‍​ഷ​ക​രു​ടെ എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് പി​ന്നീ​ട് ഓ​ഫീ​സു​ക​ളെ ത​രം​താ​ഴ്ത്തി സ​ബ് ഓ​ഫീ​സു​ക​ളാ​ക്കി മാ​റ്റാ​നും ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ ത​രം​താ​ഴ്ത്തി​യാ​ല്‍ ഉ​ണ്ടാ​കു​ന്ന വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ക​ര്‍​ഷ​ക​ര്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ളു​ടെ ഭാ​വി സ​ബ് ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക. സ​ബ്ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ഏ​തു​ത​ര​ത്തി​ലാ​യി​രി​ക്കും എ​ന്ന ആ​ശ​ങ്ക​യും ക​ര്‍​ഷ​ക​രി​ലു​ണ്ട്.
ത​ളി​പ്പ​റ​മ്ബ് റ​ബ​ര്‍ ബോ​ര്‍​ഡ് റീ​ജ​ണ​ല്‍ ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ വ്യാ​പ​ക​മാ​യ എ​തി​ര്‍​പ്പു​യ​ര്‍​ന്നി​രു​ന്നു. ത​ളി​പ്പ​റ​മ്ബ് താ​ലൂ​ക്ക് റ​ബ​ര്‍ റീ​ജ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​പ്ര​തി​നി​ധി​ക​ള്‍ കോ​ട്ട​യ​ത്തെ റ​ബ​ര്‍ ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തെ​ത്തി ചെ​യ​ര്‍​മാ​ന്‍ എ.​അ​ജി​ത്കു​മാ​റി​നെ നേ​രി​ല്‍​ക്ക​ണ്ട് നി​വേ​ദ​നം ന​ല്‍​കു​ക​യും ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. 


ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടു​ന്ന​തും ത​രം​താ​ഴ്ത്തു​ന്ന​തും ത​ളി​പ്പ​റ​മ്ബ്, പ​യ്യ​ന്നൂ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​പു​ല​മാ​യ റ​ബ​ര്‍​ക്കൃ​ഷി​യെ ഇ​ല്ലാ​താ​ക്കു​മെ​ന്നും നി​വേ​ദ​ക​സം​ഘം ചെ​യ​ര്‍​മാ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. സേ​വ്യ​ര്‍ എ​ടാ​ട്ടേ​ല്‍, കെ.​വി.​രാ​മ​കൃ​ഷ്ണ​ന്‍, എം.​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സി.​എ.​വ​ര്‍​ഗീ​സ്, കെ.​മു​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​വേ​ദ​ക​സം​ഘ​ത്തോ​ട് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 


നേ​ര​ത്തെ ക​ശു​മാ​വ് കൃ​ഷി​മേ​ഖ​ല​യാ​യി​രു​ന്ന ത​ളി​പ്പ​റ​ന്പ് മേ​ഖ​ല​യി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡ് ഓ​ഫീ​സ് ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് റ​ബ​ര്‍​ക്കൃ​ഷി വ്യാ​പ​ക​മാ​യ​ത്. റ​ബ​ര്‍​ക്കൃ​ഷി​യു​ടെ ആ​ധി​ക്യ​വും ക​ര്‍​ഷ​ക​രു​ടെ വ​ര്‍​ധ​ന​യും പ​രി​ഗ​ണി​ച്ച്‌ പെ​രു​മ്ബ​ട​വി​ല്‍ സ​ബ് ഓ​ഫീ​സും ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, മാ​ത​മം​ഗ​ലം, മാ​ത്തി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഫീ​ല്‍​ഡ് ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Filed under .

0 comments for "അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas