Headlines
By Malakkallu Express:April 03, 2015

ഓഫീസില്‍ ഒരുമാസം നഗ്നരായി ജോലിചെയ്തപ്പോള്‍ അവര്‍ മനസ്സിലാക്കിയത്


സാന്‍ഫ്രാന്‍സിസ്‌കോ: ഒരു ഓഫീസില്‍ ഉദ്യോഗസ്ഥരെല്ലാം നഗ്നരായി ജോലി ചെയ്താലോ അതും ഒരുമാസം? സാന്‍ഫ്രാന്‍സിസ്‌കോയിലെ ദി ബോള്‍ഡ് ഇറ്റാലിക്‌സ് ഓണ്‍ലൈന്‍ മാഗസിന്‍ സ്ഥാപനമാണ് ഇത്തരമൊരു പരീക്ഷണം തങ്ങളുടെ ഓഫീസില്‍ നടപ്പിലാക്കിയത്. മാര്‍ച്ച് മാസം മുഴുവനും ഇവിടെയുള്ള പുരുഷ- വനിതാ ജീവനക്കാരെല്ലാം പൂര്‍ണ നഗ്നരായാണ് ജോലി ചെയ്തത്.

ഇത്തരത്തില്‍ തുറന്ന ഓഫീസ് സംവിധാനത്തിലൂടെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുമെന്നും, സുതാര്യതയും സര്‍ഗാത്മകതയും അതുപോലെ സ്ഥാപനത്തിന്റെ ഉല്‍പാദനക്ഷമതയും വര്‍ധിക്കുമെന്നാണ് ബോള്‍ഡ് ഇറ്റാലിക്‌സ് തങ്ങളുടെ വബ്‌സൈറ്റിലൂടെ പറയുന്നത്. ഇങ്ങനെയുള്ള തുറന്ന ഓഫീസ് സമ്പ്രദായത്തിന് നിങ്ങള്‍ എതിരാണെങ്കില്‍ നിങ്ങള്‍ മാറ്റങ്ങളെ എതിര്‍ക്കുന്ന ആളാണ് എന്നാണര്‍ത്ഥമെന്നും ഇവര്‍ പറയുന്നു.




പലരും തങ്ങളുടെ വീടുകളില്‍ നിന്നും ആശ്വാസത്തോടെയും ദീര്‍ഘനേരമിരുന്നും ജോലി ചെയ്യുന്നു. പിറ്റേദിവസം ഏറെ ആശ്വാസത്തോടെയാണ് അവര്‍ ഓഫീസിലേക്ക് പോകുന്നത്. ഇത്തരത്തില്‍ ആളുകളെ വീട്ടില്‍ നിന്നും സന്തോഷത്തോടെയും ഏറെ കാര്യക്ഷമമായും ജോലിചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അവിടെ ലഭിക്കുന്ന സ്വസ്ഥതയും അതിലൂടെ ലഭിക്കുന്ന സന്തോഷവും ശ്രദ്ധയുമാണെന്ന വസ്തുത തങ്ങളുടെ ഓഫീസില്‍ പ്രാവര്‍ത്തികമാക്കുകായായിരുന്നു ഇവര്‍. അതിനായി ഓഫീസില്‍ ജോലിചെയ്യുന്നതിലുള്ള തടസങ്ങളെയെല്ലാം മാറ്റി നിര്‍ത്തി തികച്ചും തുറന്ന ഒരന്തരീക്ഷം അവര്‍ സൃഷ്ടിച്ചെടുത്തു.



അതേസമയം നഗ്നരായി ജോലിചെയ്യുന്നതിന്റെ അത്ഭുതങ്ങള്‍ ആദ്യമായി കണ്ടെത്തുന്നത് തങ്ങളല്ലെന്നും ദി ബോള്‍ഡ് ഇറ്റാലിക്‌സ് പറയുന്നു. ഡേവിഡ് ടെയ്‌ലര്‍ എന്ന ബിസിനസ് സൈക്കോളജിസ്റ്റ് ഓഫീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന വസ്ത്ര സല്‍ങ്കല്‍പ്പങ്ങളെ തകര്‍ത്തുകൊണ്ട് ആ ആത്മ വീര്യം തിരികെ കൊണ്ടുവരുന്നതിന് നഗ്ന വെള്ളിയാഴ്ച്ചകളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇങ്ങനെയാണ് മാര്‍ച്ച് മാസം മുഴുവനും തങ്ങള്‍ ഓഫീസില്‍ നഗ്നരായി ജോലി ചെയ്യാന്‍ തീരുമാനിക്കുന്നത്.


ഈ പരീക്ഷണം ഇത്തിരി കടന്ന കയ്യാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഒരാഴ്ച്ച ഇതൊന്നു പരീക്ഷിച്ച് നോക്കുകയായിരുന്നു ഞങ്ങള്‍ ആദ്യം. ഞങ്ങള്‍ക്കിടയില്‍ തന്നെ എതിര്‍പ്പുകളുള്ളവരുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ നഗ്നരായി കഴിഞ്ഞ ഒരു മാസം കടന്നു പോയി. ഞങ്ങള്‍ ഇത് തുടരുമോ? വസ്ത്രങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ഏറെ പ്രയാസകരമായി തോന്നുന്നു. എന്നാല്‍ നിരാശരായ ജീവനക്കാരുള്ള ഒരു ഓഫീസിനെയെങ്കിലും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്കായെന്നാണ് ഞങ്ങള്‍ കരുതുന്നത്. തങ്ങളുടെ അനുഭവക്കുറിപ്പ് പങ്കുവെച്ച ജസീക്ക സായയും സെറ ഹാര്‍ട്ട്മാനും പറയുന്നു.
source-doolnews.com

Filed under .

0 comments for "ഓഫീസില്‍ ഒരുമാസം നഗ്നരായി ജോലിചെയ്തപ്പോള്‍ അവര്‍ മനസ്സിലാക്കിയത്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas