By Malakkallu Express:November 21, 2014
എന്‍ഡോസള്‍ഫാന്‍ ഇരയെ പീഡിപ്പിച്ചയാള്‍ റിമാന്‍ഡില്‍
രാജപുരം: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പാണത്തൂര്‍ സ്വദേശിയായ കെ.എ.ബോസി(42)നെയാണ് ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ്‌കുമാര്‍, എസ്.ഐ. രാജീവന്‍ വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞദിവസം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കുട്ടിയെ ബോസ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി രക്ഷിതാക്കള്‍ രാജപുരം പോലീസില്‍ പരാതി നല്കിയിരുന്നു. മലയോരത്തെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ നിന്നും കഴിഞ്ഞദിവസം വീട്ടിലേക്ക് പോവുകയായിരുന്ന പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ വഴിയില്‍വെച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബോസ് മുന്പും സമാനമായ കേസുകളില്‍ പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു
mathrubhoomi

