By Malakkallu Express:November 21, 2014
ആം ആദ്മി പാര്‍ട്ടി നിരാഹാരത്തിന്; നാളെ സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: ഖാസി.സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ശനിയാഴ്ച കളക്ടറേറ്റില്‍ നിരാഹാരസമരം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടത്തുന്ന നിരാഹാരസമരം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ഖാസി ആത്മഹത്യ ചെയ്തതാണെന്ന സി.ബി.ഐ. റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ആം ആദ്മി പാര്‍ട്ടി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പ്രത്യേക അന്വേഷണസംഘത്തെ വേറെ നിയോഗിക്കണം. സമരങ്ങള്‍ക്കൊപ്പം നിയമപോരാട്ടവും നടത്തുമെന്ന് ആം അദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. രവീന്ദ്രന്‍ കണ്ണങ്കൈ, കുഞ്ഞിക്കണ്ണന്‍ കക്കാനത്ത്, ഇംദാദ് ബ്യാരി, അബ്ദുല്‍ ഫത്താഹ്, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
mathrubhoomi
mathrubhoomi

