Headlines
By Malakkallu Express:November 25, 2014

റാണിപുരത്തെ ജൈവവൈവിധ്യം അറിഞ്ഞ് പെരിയയിലെ കുട്ടികള്‍

പെരിയ: വംശനാശഭീഷണി നേരിടുന്ന ഔഷധസസ്യങ്ങളെ കണ്ടറിഞ്ഞ് പഠനംനടത്തി പെരിയയിലെ കുട്ടികള്‍. റാണിപുരത്തേക്ക് വനംവകുപ്പ് ഒരുക്കിയ പഠനക്യാമ്പിലാണ് പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപൂര്‍വയിനം സസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയത്. റാണിപുരത്തെ വനത്തിനുള്ളില്‍ പഠനയാത്ര നടത്തിയ കുട്ടികള്‍ക്ക് പരിസ്ഥിതി ഗവേഷകനും അധ്യാപകനുമായ ഡോ. ഇ.ഉണ്ണിക്കൃഷ്ണന്‍ സസ്യങ്ങളെ പരിചയപ്പെടുത്തി.
റെഡ് ഡാറ്റാബുക്കില്‍ അതീവവംശനാശ ഭീഷണിയുള്ള ബെലോസിനാപ്‌സിസ് വിവിപ്പെര, കുന്‍സ്ലേരിയ കേരള സിന്‍സ് എന്നീ ചെടികളെ കാട്ടിലും കണ്ണാന്തളി, വെണ്‍ചിരാത, പടരുന്ന കാശിത്തുമ്പ എന്നിവയെ പുല്‍മേട്ടിലും കണ്ടെത്തി. വീഴാല്‍, മരമഞ്ഞള്‍, വലിയ ഇ ൗശ്വരമൂലി, പച്ചിലപ്പെരുമാള്‍ തുടങ്ങിയ അപൂര്‍വ പച്ചമരുന്ന് ചെടികളുടെ സാന്നിധ്യവും റാണിപുരത്തിന്റെ ജൈവവൈവിധ്യം വ്യക്തമാക്കുന്നവയാണ്.
അതേസമയം, റാണിപുരത്തിന്റെ സംരക്ഷണത്തിനായി ടൂറിസം മന്ത്രിക്ക് പരാതിനല്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ ജി.പ്രദീപ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.വി.സത്യന്‍, ടി.പ്രഭാകരന്‍, പി.ടി.രാജന്‍, എസ്.എന്‍. രാജേഷ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.വേലായുധന്‍, ശ്രേയ മാത്യു, അനിത, പുഷ്പവേണി തുടങ്ങിയവര്‍ നേതൃത്വം നല്കി.

Filed under .

0 comments for "റാണിപുരത്തെ ജൈവവൈവിധ്യം അറിഞ്ഞ് പെരിയയിലെ കുട്ടികള്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas