By Malakkallu Express:November 25, 2014
ആനക്കല്ലിലെ കട അപകടത്തിന് കാരണമാകുമെന്ന് റോഡ് സുരക്ഷാ കമ്മീഷന്‍
ബന്തടുക്ക: ബന്തടുക്ക-പൊയിനാച്ചി റോഡില്‍ ആനക്കല്ല് ജങ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന പെട്ടിക്കട അപകടത്തിനുകാരണമാകുമെന്ന് റോഡ് സുരക്ഷാ കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിനും ആര്‍.ടി.ഒ.യ്ക്കും നല്കി.
പൊയിനാച്ചി-ബന്തടുക്ക റോഡില്‍നിന്ന് ആനക്കല്ല്-കരിവേടകം റോഡ് ആരംഭിക്കുന്ന സ്ഥലത്ത് ഇരു റോഡുകള്‍ക്കും ദോഷകരമായിട്ടാണ് കട പ്രവര്‍ത്തിക്കുന്നത്. ടാര്‍റോഡില്‍നിന്ന് ഒരുമീറ്റര്‍പോലും അകലം പാലിച്ചല്ല കട പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇതുവഴിവരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണുന്നതിന് കട തടസ്സം സൃഷ്ടിക്കുന്നു.
കടയുടെ മറവില്‍ കരിവേടകംറോഡില്‍നിന്ന് വാഹനങ്ങള്‍ അമിതവേഗത്തില്‍ ബന്തടുക്ക റോഡിലേക്ക് പ്രവേശിക്കുന്നത് പലപ്പോഴും അപകടത്തിനിടയാക്കിയിട്ടുണ്ട്. ബന്തടുക്കറോഡില്‍ ആനക്കല്ലിലേയ്ക്കുള്ള ഇറക്കവും മാറ്റിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബന്തടുക്ക പെട്രോള്‍പമ്പിനു മുന്നിലുള്ള തണല്‍മരം മുറിച്ച് നീക്കംചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
mathrubhoomi