Headlines
By Malakkallu Express:November 25, 2014

അധികൃതര്‍ കണ്ണുതുറക്കുമോ? അഭിലാഷിനുമുന്നില്‍

മാലക്കല്ല് : ദുരിതം പെയ്തിറങ്ങിയ മണ്ണിനെയും മനുഷ്യരെയുംകുറിച്ചുള്ള വാര്‍ത്തകളും പ്രതിഷേധങ്ങളും മുറുകുമ്പോള്‍ വേദനയോടെ ഈ അമ്മ ചോദിക്കുന്നു, 'എന്റെ മകനെ ചികിത്സിക്കാനുള്ള സഹായമെങ്കിലും കിട്ടുമോ'. കള്ളാര്‍, ബളാല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പാലച്ചുരംതട്ട് പട്ടികവര്‍ഗ കോളനിയിലെ എം.ഗീതയുടെ മകന്‍ നാലുവയസ്സുള്ള അഭിലാഷാണ് എഴുന്നേറ്റുനില്‍ക്കാനോ ഇരിക്കാനോ സാധിക്കാതെ ദുരിതമനുഭവിക്കുന്നത്.
തലച്ചോറിന്റെ വളര്‍ച്ചക്കുറവും നാഡി-ഞരമ്പുകളുടെ പ്രശ്‌നങ്ങളും കാരണം അഭിലാഷിനു കാഴ്ചയും കുറവാണ്. കഴുത്തിന്റ ബലക്കുറവുമൂലം ഒരുവശത്തേക്ക് തളര്‍ന്ന തലയും കാല്‍മുട്ടുകളുടെ തകരാറുംകാരണം നിലത്തുറയ്ക്കാത്ത കാലുകളുമായി പ്ലാസ്റ്റിക്ക് ഷീറ്റിട്ട മേല്‍ക്കൂരയ്ക്കുകീഴെ കീറച്ചാക്കില്‍ കിടക്കുന്ന അഭിലാഷിന്റെ രൂപം ആരിലും വേദനയുണര്‍ത്തും.
ഒരോ ശബ്ദം കേള്‍ക്കുമ്പോഴും വേദനയോടെ ഞെട്ടിക്കരയുന്ന കുട്ടിയെ വിട്ട് ജോലിക്കുപോകാനും ഗീതയ്ക്ക് കഴിയുന്നില്ല. ജില്ലാ ആസ്​പത്രിയില്‍ കുറച്ചുകാലം ചികിത്സിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. ജോലിക്കുപോകാന്‍ കഴിയാത്തതിനാല്‍ കുട്ടിക്ക് തുടര്‍ചികിത്സ നല്‍കാനും സാധിക്കുന്നില്ല. കള്ളാര്‍, ബളാല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന റോഡരികിലാണ് ഗീത താമസിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്കുള്ള സഹായം പ്രതീക്ഷിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള നാല് ക്യാമ്പില്‍ പങ്കെടുത്തെങ്കിലും ബളാല്‍ ദുരിതബാധിത പഞ്ചായത്തല്ലാത്തതിനാല്‍ പട്ടികയില്‍ ഇടംപിടിച്ചില്ലെന്ന് ഗീത പറയുന്നു. കുടിവെള്ളത്തിനായി അര കിലോമീറ്ററോളം നടക്കണം. വൈദ്യുതി ലഭിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെങ്കിലും സാമ്പത്തികപ്രയാസംമൂലം വീടു വൈദ്യുതികരണവും നടത്തിയിട്ടില്ല. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ അസുഖം മാറുമെന്ന പ്രതീക്ഷയിലാണ് ഗീത.
mathrubhoomi

Filed under .

0 comments for "അധികൃതര്‍ കണ്ണുതുറക്കുമോ? അഭിലാഷിനുമുന്നില്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas