By Malakkallu Express:November 25, 2014
ഉദ്ഘാടനംകാത്ത് പ്രാന്തര്‍കാവ് അങ്കണവാടിക്കെട്ടിടം
സാമൂഹികക്ഷേമ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന നിയമമൊന്നും പാലിക്കാതെയാണ് ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പരിമിതമായ സ്ഥലത്തെ കളിയും ഉറക്കവുമെല്ലാം അങ്കണവാടിയിലെ കുരുന്നുകള്‍ ശീലിച്ചുകഴിഞ്ഞു. തൊട്ടടുത്തായി നിര്‍മിച്ച കെട്ടിടം തങ്ങള്‍ക്കുവേണ്ടിയാണെന്ന പറഞ്ഞറിവു മാത്രമാണിവര്‍ക്കുള്ളത്. ഉദ്ഘാടനത്തിനായൊരുങ്ങിയ കെട്ടിടം ചോര്‍ന്നൊലിക്കുന്നുവെന്ന പരാതിയാണ് നീണ്ടുപോകാന്‍ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ പ്രാന്തര്‍കാവ്, കടമല അങ്കണവാടികളുടെ ഉദ്ഘാടനം എത്രയുംവേഗം നടത്താനുള്ള നടപടികളുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
mathrubhoomi

