By Malakkallu Express:November 07, 2014
ദീപപ്രഭയില്‍ കാര്‍ത്തികോത്സവം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ ദീപപ്രഭയിലാഴ്ത്തി കാര്‍ത്തികോത്സവം നടന്നു. അനുഷ്ഠാനങ്ങളാല്‍ സന്പന്നമായ കാര്‍ത്തികോത്സവം ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ക്ഷേത്രത്തിലെ ദേവനെ മേലാങ്കോട്ടേക്ക് എഴുന്നള്ളിക്കുന്നതും തിരിച്ചെഴുന്നളിക്കുന്നതുമാണ് പ്രധാന ചടങ്ങ്.
രാവിലെ ഒമ്പതുമണിയോടെ ഗജവീരന്റെ അകമ്പടിയോടെ ദേവപല്ലക്ക് ചുമലിലേന്തി മേലോങ്കോട്ടേക്ക് എത്തിച്ചു. തുടര്‍ന്ന് പ്രത്യേക പൂജകളും വനഭോജനവും നടന്നു. ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബങ്ങളിലെ നാട്ടിലെയും പുറംനാട്ടിലെയും അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. സന്ധ്യയോടെ ദീപാരാധനയ്ക്കുശേഷം ദേവവിഗ്രഹത്തിന്റെ തിരിച്ചെഴുന്നള്ളത്ത് നടന്നു. ദേവന്റോഡിലെ അരയാല്‍ത്തറകളില്‍ തയ്യാറാക്കിയ പ്രത്യേക കൂടാരങ്ങളില്‍ ഇരുത്തിയും പൂജകള്‍ നടന്നു. പുതിയകോട്ടയിലെ ഗുരുഞ്ചികളിലും പ്രത്യേക പൂജകള്‍ നടന്നു.
source-mathrubhoomi news