By Malakkallu Express:November 07, 2014
അങ്കണവാടി കെട്ടിടം തുറന്നു
പാണത്തൂര്‍: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സഹകരണത്തോടെ പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുശീല ഗോവിന്ദന്‍, ബെന്നി അബ്രഹാം, പി.പി.പുഷ്പലത, എം.സി.മാധവന്‍, ശാരദ രാഘവന്‍, കെ.നാരായണന്‍, ജൂബി സി.ഏലിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം ബി.മോഹന്‍കുമാര്‍, ലിന്‍സി ജോസഫ്, ടി.എം.ജോസഫ്, പ്രസന്ന പ്രസാദ്, ബാലകൃഷ്ണന്‍, പി.തമ്പാന്‍, കെ.കെ.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. അരുണ്‍ രംഗത്ത്മല സ്വാഗതവും ലിസി ജോണ്‍ നന്ദിയും പറഞ്ഞു.
source-mathrubhoomi news

