Headlines
By Malakkallu Express:November 07, 2014

വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ് ഉദ്ഘാടനം 10-ന്‌

കാസര്‍കോട്: വിദ്യാനഗര്‍ ഉദയഗിരിയില്‍ പണിത വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ് നവംബര്‍ പത്തിന് രാവിലെ 10-ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് വനംഡിവിഷന്‍, സ്‌പെഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസ്, ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസ്, സോഷ്യല്‍ ഫോറസ്ട്രി കാസര്‍കോട് റേഞ്ച് ഓഫീസ് എന്നിവയ്ക്കായി ബഹുനിലക്കെട്ടിടമാണ് ഒരുങ്ങിയിരിക്കുന്നത്. 2012-ലാണ് കണ്ണൂര്‍ ഡിവിഷന്‍ വേര്‍പെടുത്തി കാസര്‍കോട്, കാഞ്ഞങ്ങാട് റേഞ്ചുകള്‍ കൂട്ടിയിണക്കി കാസര്‍കോട് വനംഡിവിഷന്‍ രൂപവത്കരിച്ചത്. കേരളാ പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡാണ് കെട്ടിടം പണിതത്. 
source-mathrubhoomi news

Filed under .

0 comments for "വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ് ഉദ്ഘാടനം 10-ന്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas