Headlines
By Malakkallu Express:November 07, 2014

ഉപരോധസമരം പിന്‍വലിച്ചു; കള്ളാര്‍ പഞ്ചായത്തോഫീസ് തുറന്നു

രാജപുരം: നിര്‍ധനകുടുംബാംഗമായ കൊട്ടോടി അരിമ്പ്യയിലെ ഹനീഫയ്ക്ക് വീടുനല്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറായി. ഇതേത്തുടര്‍ന്ന് ഹനീഫയും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സമിതിയും നടത്തിവന്ന സമരം പിന്‍വലിച്ചു. ഹനീഫ സത്യാഗ്രഹസമരത്തിലും സമരസമിതി പഞ്ചായേത്താഫീസ് ഉപരോധത്തിലുമാണ് ഏര്‍പ്പെട്ടിരുന്നത്. ദിവസങ്ങളായി നടന്ന സമരം അവസാനിച്ചത് പോലീസിന്റെ ഇടപെടല്‍കൊണ്ടാണ്. വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയ പോലീസ് ഉപരോധക്കാരെ അറസ്റ്റുചെയ്ത് നീക്കി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചനടന്നു. ഹനീഫയ്ക്ക് 2014-15 വര്‍ഷത്തില്‍ ഐ.എ.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വര ഭട്ട് അറിയിച്ചു. സമരസമിതി നേതാക്കളായ ടി.കോരന്‍, എം.വി.കൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഹരിചന്ദ്രനായ്ക്ക്, നീലേശ്വരം ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. പിന്നീട് സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.കോരന്‍, എം.വി.കൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കളെത്തി സമരം പിന്‍വലിച്ചതായി അറിയിച്ചു.


source-mathrubhoomi news

Filed under .

0 comments for "ഉപരോധസമരം പിന്‍വലിച്ചു; കള്ളാര്‍ പഞ്ചായത്തോഫീസ് തുറന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas