Headlines
By Malakkallu Express:November 19, 2014

മഹാത്മജിയെയും നെഹ്രുവിനെയും മറന്നവരെ ജനം മറക്കും -കെ.മുരളീധരന്‍

ബന്തടുക്ക: മഹാത്മാഗാന്ധിയെയും രാഷ്ട്രശില്പി നെഹ്രുവിനെയും മറന്നവരെ ജനം മറക്കുന്നകാലം അതിവിദൂരമല്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. ബേഡഡുക്ക കൊളത്തൂരില്‍ ജവാഹര്‍ വായനശാലയുടെ ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപനയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു മുരളീധരന്‍.
രാജ്യത്തെ മുന്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ തച്ചുടക്കാന്‍ നോക്കുന്നവരെ നേരിടും. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ എന്ന ഉരുക്കുമനുഷ്യന്‍ കോണ്‍ഗ്രസ്സിന്റെ സംഭാവനയാണ്. അദ്ദേഹത്തിന് കരുത്തുപകര്‍ന്നത് വി.പി.മേനോനും കോണ്‍ഗ്രസ് പ്രസ്ഥാനവുമാണ്. ഇക്കാര്യങ്ങള്‍ അറിയണമെങ്കില്‍ വായിക്കണമെന്നും അതിലൂടെ അറിവുനേടണമെന്നും മുരളീധരന്‍ പറഞ്ഞു.
പി.രാഘവന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കെ.കെ.തമ്പാന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.കുഞ്ഞിക്കണ്ണന്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. രമേഷ് കാവില്‍ അനുസ്മരണപ്രഭാഷണം നടത്തി. ടി.രാഘവന്‍ മുന്നാട്, എം.ശ്രീധരന്‍, എ.കെ.ശശിധരന്‍, ബാലകൃഷ്ണന്‍ പെരിയ, പാദൂര്‍ കുഞ്ഞാമു ഹാജി, തച്ചങ്ങാട് ബാലകൃഷ്ണന്‍, നാരായണമാരാര്‍, ബലരാമന്‍ നമ്പ്യാര്‍, പി.കെ.അഹമ്മദ് ഹുസൈന്‍, ക്യാപ്റ്റന്‍ കെ.എം.കെ.നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
http://www.mathrubhumi.com/

Filed under .

0 comments for "മഹാത്മജിയെയും നെഹ്രുവിനെയും മറന്നവരെ ജനം മറക്കും -കെ.മുരളീധരന്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas