By Malakkallu Express:November 19, 2014
താങ്ങുവില നിശ്ചയിച്ച് റബ്ബര്‍ സംഭരിക്കണം
വെള്ളരിക്കുണ്ട്: താങ്ങുവില നിശ്ചയിച്ച് റബ്ബര്‍സംഭരിക്കണമെന്ന് വെള്ളരിക്കുണ്ടില്‍ നടന്ന റബ്ബര്‍ കര്‍ഷകസംഗമം ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ഇതിനുള്ള വിഹിതം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സംഗമം ഉദ്ഘാടനംചെയ്ത ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍ പറഞ്ഞു.
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു കദളിമറ്റം അധ്യക്ഷതവഹിച്ചു. രാജു കട്ടക്കയം, കെ.ജെ.വര്‍ക്കി, ജെയിംസ് പന്തമ്മാക്കല്‍, സൈമണ്‍ പള്ളത്തുകുഴി, എ.സി.ജോസ്, തങ്കന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു കദളിമറ്റം അധ്യക്ഷതവഹിച്ചു. രാജു കട്ടക്കയം, കെ.ജെ.വര്‍ക്കി, ജെയിംസ് പന്തമ്മാക്കല്‍, സൈമണ്‍ പള്ളത്തുകുഴി, എ.സി.ജോസ്, തങ്കന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
http://www.mathrubhumi.com/