By Malakkallu Express:November 19, 2014
സ്വാഗതസംഘം രൂപവത്കരിച്ചു
രാജപുരം: ഡിസംബര്‍ 20-ന് രാജപുരം ഹോളിഫാമിലി ഹയര്‍ െസക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പാലിയേറ്റീവ് കെയര്‍ ജില്ലാ വോളന്റിയര്‍സംഗമത്തിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പാലിയേറ്റീവ് കെയര്‍ കേരള ഘടകം പ്രസിഡന്റ് ടി.പി.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് കെ.പി.നാരായണന്‍, ബി.അജയകുമാര്‍, വി.കുഞ്ഞിക്കണ്ണന്‍, ഒ.ജെ.മത്തായി എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികള്‍: കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വരഭട്ട്, രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടിയില്‍, പനത്തടി സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.സുരേശന്‍ (രക്ഷാധികാരികള്‍), കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ് (ചെയ.), വി.കുഞ്ഞിക്കൃഷ്ണന്‍ (വര്‍. ചെയ.), എം.കെ.ജോണി (കണ്‍.), ഒ.ജെ.മത്തായി (ജോ. കണ്‍.), എം.ജി.ഫിലിപ്പോസ് (ട്രഷ.)

http://www.mathrubhumi.com/