Headlines
By Malakkallu Express:November 19, 2014

മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തുടങ്ങി

മാലക്കല്ല് : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ എട്ടാമത് ശാഖ മാലക്കല്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ.എം.സി.സി.എസ്. വൈസ് ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വര ഭട്ട് അധ്യക്ഷത വഹിച്ചു. പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. ഫാ. ഷാജി വടക്കേതൊട്ടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. മാത്യു പാറത്തോട്ടുംകര, ഫാ. റെജി കൊച്ചുപറമ്പില്‍, പി.ടി.ജോസഫ് ആക്കല്‍കൊട്ടാരം, പഞ്ചായത്തംഗം അബ്രഹാം കടുതോടി, പി.ജെ.മാത്യു പൂഴിക്കാല, ഫിലിപ്പ് വെട്ടിക്കുന്നേല്‍, ടി.കെ.കുര്യന്‍ തടത്തില്‍ എന്നിവര്‍ സംസാരിച്ചു. ബാബു കദളിമറ്റം സ്വാഗതവും സെന്റിമോന്‍ മാത്യു പുത്തന്‍പുരയില്‍ നന്ദിയും പറഞ്ഞു.

Filed under .

0 comments for "മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തുടങ്ങി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas