Headlines
By Malakkallu Express:November 19, 2014

മമ്മൂട്ടിയുടെ നായികയായി നയന്‍താര മലയാളത്തിലേക്ക് തിരികെയെത്തുന്നു

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് വേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്‌കര്‍ ദി റാസ്‌ക്കല്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി നയന്‍സ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2010-ല്‍ പുറത്തിറങ്ങിയ 'ബോഡിഗാര്‍ഡ്' എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് നയന്‍താര ഒടുവില്‍ മലയാളത്തില്‍ എത്തിയത്. സിദ്ദിഖായിരുന്നു ഈ ചിത്രത്തിന്റെയും സംവിധായകന്‍.

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് ഭാസ്‌കര്‍ ദി റാസ്‌ക്കല്‍. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ നയന്‍താരയുടേതെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. നയന്‍താരയെ മുന്നില്‍ കണ്ടാണ് തിരക്കഥ രചിച്ചതെന്നും സിദ്ദിഖ് വെളിപ്പെടുത്തി.

ഒരു പതിറ്റാണ്ടിനു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു.
http://www.mathrubhumi.com/

Filed under .

0 comments for "മമ്മൂട്ടിയുടെ നായികയായി നയന്‍താര മലയാളത്തിലേക്ക് തിരികെയെത്തുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas