By Malakkallu Express:December 04, 2014
റവന്യൂ അദാലത്ത് : പരാതികൾ ഡിസംബർ 20വരെ നൽകാം
കാസർകോട്:ജനവരിയിൽ കാസർകോട് നടക്കുന്ന റവന്യൂ - സർവ്വെ അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ ഡിസംബർ 20 വരെ സമർപ്പിക്കാമെന്ന് ജില്ലാ കലക്ടർ പി.എസ് മുഹമ്മദ് സഗീർ അറിയിച്ചു.
കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗതല യോഗം അദാലത്തുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതഗതിയിലാക്കാൻ തീരുമാനിച്ചു. റവന്യൂ മന്ത്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ പട്ടയം, അതിർത്തി നിർണ്ണയം,പ്രകൃതിക്ഷോഭം ഉൾപ്പെടെ എട്ടു തരത്തിലുളള പരാതികളാണ് പരിഗണിക്കുന്നത്. പരാതികൾ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ സമർപ്പിക്കാം. എല്ലാ പരാതികളും നമ്പർ നൽകി രജിസ്റ്റർ ചെയ്യണമെന്നും കളക്ടർ നിർദ്ദേശിച്ചു. ലഭിക്കുന്ന പരാതികൾ അതത് ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിനകം മേലധികാരികൾക്ക് കൈമാറണം. അന്വേഷണം ആവശ്യമായി വരുന്ന കേസുകളിൽ മൂന്നു ദിവസത്തിനകം അത് പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. അദാലത്തിന്റെ നടത്തിപ്പിനായി കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നീ തലങ്ങളിൽ സ്‌പെഷ്യൽ സെല്ലുകൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
കളക്ടറേറ്റ് , താലൂക്ക്തല സെല്ലുകളുടെ ചുമതല എഡിഎമ്മിനും വില്ലേജ് ഓഫീസ് സെല്ലുകളുടെ ചുമതല അതത് ഡെപ്യൂട്ടി തഹസിൽദാർമാർക്കും ആയിരിക്കും. അദാലത്തുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെ യോഗം വിളിക്കാനും തഹസിൽദാർമാർക്ക് കളക്ടർ നിർദ്ദേശം നൽകി. പ്റകൃതിക്ഷോഭ ദുരിതാശ്വാസ സഹായ വിതരണ നടപടികൾ ഊർജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ എഡിഎം എച്ച്. ദിനേശൻ, സബ് കലക്ടർ കെ. ജീവൻബാബു, ഡെപ്യൂട്ടി കളക്ടർമാരായ പി.കെ ജയശ്റീ, എൻ. ദേവീദാസ് എന്നിവരുടെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.