Headlines
By Malakkallu Express:December 04, 2014

സാംസ്കാരിക നിലയത്തിന് നേരെയുള്ള അക്രമം ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: നഗരസഭയിൽ ചതുരക്കിണറിലുള്ള സാംസ്കാരിക നിലയത്തിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറപ്പുറത്തെ സുനിൽ (22) ആണ് അറസ്റ്റിലായത്. 
കഴിഞ്ഞ ദിവസം രാത്രിയാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യ വിനോദവികസന കേന്ദ്രത്തിന് നേരെ അക്രമം ഉണ്ടായത്. ജനൽപ്പാളികൾ കല്ലെറിഞ്ഞ് തകർത്തിരുന്നു. 20000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ കേസിൽ 4 പേരെ പിടികിട്ടാനുണ്ടെന്ന് ഹൊസ്ദു‌ർഗ് എസ്.ഐ ബിജുലാൽ അറിയിച്ചു. സുനിലിനെ ഹൊസ്ദു‌ർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Filed under .

0 comments for "സാംസ്കാരിക നിലയത്തിന് നേരെയുള്ള അക്രമം ഒരാൾ അറസ്റ്റിൽ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas