By Malakkallu Express:January 06, 2015
ബേക്കലില്‍ തീവണ്ടിക്ക് നേരെ കല്ലേറ്, സപ്ലൈ ഓഫീസ് ജീവനക്കാരന് പരിക്ക്
കാസര്‍കോട്: മംഗലാപുരത്തുനിന്ന് ചെന്നൈക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് തീവണ്ടിക്ക് നേരെ ബേക്കല്‍ സ്റ്റേഷന്‍ പരിസരത്ത് കല്ലേറുണ്ടായി. തീവണ്ടിയിലുണ്ടായിരുന്ന കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരനായ സൂരജിനു കൈക്ക് പരിക്കേറ്റു. തീവണ്ടി ബേക്കല്‍ സ്റ്റേഷന്‍ കഴിഞ്ഞതോടെയാണ് കല്ലേറുണ്ടായത്. ബോഗിയില്‍ കൊണ്ട കല്ലിന്റെ ഒരു കഷ്ണം തെറിച്ച് സൂരജിന്റെ കയ്യില്‍ കൊള്ളുകയായിരുന്നു.

