By Malakkallu Express:January 06, 2015
സഞ്ചരിക്കുന്ന ഗുളികവണ്ടി പ്രയാണം തുടങ്ങി
കാഞ്ഞങ്ങാട്: ദേശീയ മന്തുരോഗ സമൂഹ ചികിത്സാ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന ഗുളിക വിതരണ വാഹനമായ 'ഗുളിക വണ്ടി' പ്രയാണം തുടങ്ങി. ജില്ലയുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തി പൊതുജനങ്ങള്‍ക്കു മന്തുരോഗ നിവാരണ ഗുളികകളായ ഡിഇസി, അര്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. കലാപരിപാടികളും ഡിവൈസി യൂണിറ്റിന്റെ ആവിഷ്ക്കാരമായ കൊതുകു മനുഷ്യനും വാഹനത്തിന്റെ പ്രത്യേകതയാണ്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കാഞ്ഞങ്ങാട് ഫീല്‍ഡ് സ്റ്റേഷനിലെ ജീവനക്കാരും കലാകാരന്മാരും വാഹനത്തിലുണ്ട്. മാവുങ്കാല്‍ ജംഗ്ഷനില്‍ എഡിഎം എച്ച്.ആര്‍.ദിനേശന്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു. ഡിഎംഒ പി.ഗോപിനാഥന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഇ.മോഹനന്‍, എ.വി.രാംദാസ്, വിമല്‍രാജ്, എന്‍ആര്‍എച്ച്‌എം മാനേജര്‍ ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍ പ്രസംഗിച്ചു.

