Headlines
By Malakkallu Express:January 03, 2015

ടോള്‍ ഗേറ്റുകളില്‍ ചോരുന്നത്‌ 88,000 കോടി; തിരിച്ചു പിടിക്കാനൊരുങ്ങി കേന്ദ്രം


മുംബൈ: രാജ്യത്തെ ടോള്‍ പാതകളില്‍ ഇ-ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുകവഴി 88,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്ന അവസ്‌ഥയ്‌ക്കു പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്‍റും ട്രാന്‍സ്‌ പോര്‍ട്ട്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ ടോള്‍ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുമൂലം ഒരുവര്‍ഷം രാജ്യത്തിന്‌ 60,000 കോടി രൂപയുടെ ഇന്ധന നഷ്‌ടമുണ്ടാവുന്നു എന്നു കണ്ടെത്തിയിരുന്നു. വാഹനങ്ങള്‍ വേഗം കുറയ്‌ക്കുന്നതുമൂലവും നിര്‍ത്തുന്നതു മൂലവും ഉണ്ടാകുന്ന ഇന്ധന നഷ്‌ടം, ചരക്കുകള്‍ ലക്ഷ്യത്തില്‍ എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസം, ടോള്‍ ബൂത്തുകള്‍ നടത്തുന്നതിനു വേണ്ടിവരുന്ന ചെലവ്‌ എന്നിവ കൂടി കണക്കിലെകുക്കുന്പോള്‍ നഷ്‌ടം 88,000 കോടി രൂപ വരുമെന്ന്‌ ഗഡ്‌കരി ചൂണ്ടിക്കാട്ടി. മുംബൈ ഡല്‍ഹി റൂട്ടിലെ 350 ടോള്‍ കേന്ദ്രങ്ങളില്‍ 140 എണ്ണം ഇതിനകം ഇ-ടോള്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്‌. രാജ്യത്തെടോള്‍ കേന്ദ്രങ്ങളെല്ലാം സമാന മാതൃകയിലേക്കു മാറ്റുന്നതോടെ 88000 കോടിരൂപ രാജ്യത്തിനു ലാഭിക്കാനാകുമെന്ന്‌ ഗഡ്‌കരി പറഞ്ഞു. രാജ്യത്ത്‌ പുതിയ ടോള്‍ നയം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഗഡ്‌കരി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഇക്കാര്യത്തില്‍ വിശദമായ പഠനം നടക്കുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ അംഗീകാരത്തിനുശേഷം ഒരു മാസത്തിനുള്ളില്‍ പുതിയ ടോള്‍ നയം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. എന്താണ്‌ ഇ ടോള്‍ വികസിത രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ടോള്‍ പിരിക്കല്‍ സംവിധാനമാണ്‌ ഇ-ടോള്‍. ഈ സംവിധാനത്തില്‍ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്തി പണം കൈമാറി ടോള്‍ ടിക്കറ്റ്‌ വാങ്ങേണ്ട ആവശ്യം വരുന്നില്ല. പകരം റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേന്‍(ആര്‍.എഫ്‌.ഐ.ഡി) കാര്‍ഡുകള്‍ വഴിയാണു ടോള്‍ പരിവ്‌. ഇത്തരം കാര്‍ഡുകള്‍ വാങ്ങി വാഹനത്തില്‍ പതിപ്പിച്ചാല്‍ മതി. ഓരോ തവണ വാഹനം ടോള്‍ ബൂത്ത്‌ മറികടക്കുന്പോഴും അവിടെ സ്‌ഥാപിച്ചിട്ടുള്ള സ്‌കാനര്‍ ടാഗ്‌ തിരിച്ചറിയുകയും പണം അക്കൗണ്ടില്‍നിന്ന്‌ ഈടാക്കുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്‌ ചെയ്യുന്നതു പോലെ ടോള്‍ കാര്‍ഡുകള്‍ റീച്ചാര്‍ജ്‌ ചെയ്യുവാന്‍ കഴിയും. രാജ്യത്തെ എല്ലാ ടോള്‍ കേന്ദ്രങ്ങള്‍ക്കുമായി പൊതുവായ ഇ-ടോള്‍ സംവിധാനം കൊണ്ടുവരാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

Filed under .

0 comments for "ടോള്‍ ഗേറ്റുകളില്‍ ചോരുന്നത്‌ 88,000 കോടി; തിരിച്ചു പിടിക്കാനൊരുങ്ങി കേന്ദ്രം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas