Headlines
By Malakkallu Express:January 03, 2015

സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രം'മൈ ഗോഡ്‌'

'

കഥ പറയുന്പോള്‍' എന്ന ചിത്രത്തിനു ശേഷം എം. മോഹനനും ശ്രീനിവാസനും ഒന്നിക്കുന്ന 'മൈ ഗോഡ്‌' എന്ന ചിത്രത്തില്‍ സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാരുണ്യ പി.ആര്‍. ക്രിയേഷന്‍സിന്‍റെ ബാനറില്‍ മഹിമ പുതുശ്ശേരി കൂത്തുപറന്പ്‌, ഷൈന കെ.വി. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഒരിടവേളയ്‌ക്കു ശേഷം ഹണിറോസ്‌ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ജോയ്‌ മാത്യു, ഇന്ദ്രന്‍സ്‌, ചാലി പാലാ, കലാഭവന്‍ ഹനീഫ്‌, അഭി മാധവ്‌, മാസ്‌റ്റര്‍ ആദര്‍ശ്‌, മാസ്‌റ്റര്‍ റിഷി, ലെന, രേഖ, ബേബി അഖില ചന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 'മാതാപിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇന്നത്തെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളും തുടര്‍ന്ന്‌ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ്‌ 'മൈ ഗോഡി'ല്‍ ചിത്രീകരിക്കുന്നത്‌. സംവിധായകന്‍ എം. മോഹനന്‍ പറഞ്ഞു. തൊടുപുഴയിലെ ഇടത്തരം കുടുംബത്തിലെ പ്ലാന്‍ററായ തോമസ്‌ സ്‌കറിയ തോട്ടുങ്കല്‍, ഭാര്യ സറീന, രണ്ടാണ്‍മക്കള്‍. ഇവരുടെ കുടുംബ പശ്‌ചാത്തലത്തിലാണ്‌ കഥ പുരോഗമിക്കുന്നത്‌. ഇളയ മകനായ സാംതോട്ടുങ്കല്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. വീട്ടിലെ അന്തരീക്ഷവും മാതാപിതാക്കളുടെ പെരുമാറ്റവും സാമിന്‍റെ മനസില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയായിരുന്നു. കൂട്ടുകാരന്‍റെ അമ്മയാണ്‌ സാം തോട്ടുങ്കലിന്‍റെ ഏക ആശ്വാസം. പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും പ്രശ്‌നങ്ങള്‍ വലുതായിക്കൊണ്ടിരുന്നു. അത്‌ വളരെ സങ്കീര്‍ണമായി മാറി. അമേരിക്കയില്‍ പ്രശസ്‌ത ഐ.ടി. സ്‌ഥാപനത്തിലെ സി.ഇ.ഒ.യായ ആദിരാജ ഭട്ടതിരിപ്പാട്‌, ഭാര്യയും ചൈല്‍ഡ്‌ സൈക്യാട്രിസ്‌റ്റുമായ ആര്യ ഭട്ടതിരിപ്പാട്‌, ഫാ. വടക്കന്‍ എന്നിവര്‍ സാം തോട്ടുങ്കലിന്‍റെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നതോടെ സംജാതമാകുന്ന പുതിയ സംഭവവികാസങ്ങളാണ്‌ 'മൈ ഗോഡ്‌' എന്ന ചിത്രത്തിന്‍റെ ഇതിവൃത്തം. കഥ പറയുന്പോള്‍, മാണിക്യക്കല്ല്‌, 916 എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന സാമൂഹ്യപ്രസക്‌തിയുള്ള ഈ ചിത്രത്തില്‍ ആദിരാജ ഭട്ടതിരിപ്പാടായി സുരേഷ്‌ ഗോപിയും ആര്യ ഭട്ടതിരിപ്പാടായി ഹണിറോസും ഫാ. വടക്കനായി ശ്രീനിവാസനും അഭിനയിക്കുന്നു. മലയാളിയും അഹമ്മദാബാദുകാരനുമായ മാസ്‌റ്റര്‍ ആദര്‍ശ്‌ സാം തോട്ടുങ്കലായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ- എം. മോഹനന്‍, ജിയോ മാത്യു, നിജോ കുറ്റിക്കാട്‌, സംഭാഷണം- എം. മോഹനന്‍, ക്യാമറ- ജിത്തു ദാമോദര്‍, ഗാനരചന- ജോയ്‌ തോമസ്‌ ഇരിട്ടി, റഫീഖ്‌ അഹമ്മദ്‌, രമേശ്‌ കാവില്‍, സംഗീതം- ബിജിബാല്‍. കോ-പ്ര?ഡ്യൂസര്‍- രവീന്ദ്രന്‍ ഗോകുലം, എക്‌സിക്യൂട്ടീവ്‌ പ്ര?ഡ്യൂസര്‍- പ്രദീപ്‌ പാനുണ്ട, പ്രോജക്‌ട് ഡിസൈനര്‍- ഏന്‍റണി ഇടക്കൊച്ചി, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- സെവന്‍ ആര്‍ട്‌സ് മോഹന്‍, പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌- സേതു അടൂര്‍, കല- ബസന്ത്‌ പെരിങ്ങോട്‌, മേക്കപ്പ്‌- പട്ടണം ഷാ, വസ്‌ത്രാലങ്കാരം- ഷീബ മണിശങ്കര്‍, സ്‌റ്റില്‍സ്‌- മോഹന്‍ സുരഭി, പരസ്യകല ജിസ്സണ്‍ പോള്‍, എഡിറ്റര്‍ രഞ്‌ജന്‍ എബ്രഹാം, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- വാവ, അസോസിയേറ്റ്‌ ഡയറക്‌ടര്‍- ജയപ്രകാശ്‌ തവനൂര്‍, കിരണ്‍ റാഫേല്‍, സംവിധാന സഹായികള്‍- ഹാരീസ്‌, റെനിത്‌ ഇളമാട്‌, അനൂപ്‌ രാജ്‌ ഇരിട്ടി, പ്ര?ഡക്‌്ഷന്‍ മാനേജര്‍- സുരേഷ്‌ മിത്രക്കരി, പ്ര?ഡക്‌്ഷന്‍ എക്‌സിക്യുട്ടീവ്‌- അശോക്‌ കുമാര്‍ വി.വി., വാര്‍ത്താ പ്രചരണം- എ.എസ്‌. ദിനേശ്‌.

Filed under .

0 comments for "സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രം'മൈ ഗോഡ്‌'"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas