By Malakkallu Express:January 06, 2015
സേവ് ക്യാമ്ബയിന്‍ വിജയം ; കെഎസ്‌ആര്‍ടിസിയുടെ വരുമാനം കൂടി
തിരു: കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാനായി രൂപീകരിച്ച സേവ് കെഎസ്‌ആര്‍ടിസിസി പദ്ധതി ക്യാമ്ബയിന്‍ വിജയകരമാണെന്ന് അധികൃതര്‍. ക്യാമ്ബയിന്റെ ആദ്യദിനംതന്നെ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തുില്‍ വന്‍ വര്‍ദ്ധനയാണുണ്ടായത്. ആദ്യദിന കലക്ഷന്‍ വരുമാനം 6 കോടി 35 ലക്ഷം രൂപയാണ്. കെഎസ്‌ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനാണ് സേവ് കെഎസ്‌ആര്‍ടിസി പദ്ധതിയുമായി മുന്നോട്ട് വന്നത്.ദിവസവരുമാനം ആറ്കോടി ആക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ജനുവരി 5നാണ് തുടങ്ങിയത്.
കെഎസ്‌ആര്‍ടിസിയുടെ സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കാനും വരുമാനവര്‍ധന ലക്ഷ്യമിട്ടും സേവ് കെഎസ്‌ആര്‍ടിസി ക്യാമ്ബയിന് സംസ്ഥാനതലത്തില്‍ തുടക്കം. ബസ്സ്റ്റേഷനുകളും ബസ്സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് ക്യാമ്ബയിന്‍. ബാഡ്ജ് ധരിച്ച ജീവനക്കാര്‍ ബസ്സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തും ബസിലേക്ക് ആളുകളെ വിളിച്ചുകയറ്റിയും നടത്തിയ ക്യാമ്ബയിന്‍ യാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റി.പ്രായമായ യാത്രക്കാരെ സീറ്റിലിരുത്താനും സ്ഥലം തിരക്കിയെത്തിയവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും സ്ക്വാഡ് അംഗങ്ങള്‍ ശ്രദ്ധിച്ചു. രാവിലെ ഒമ്ബതുമുതല്‍ വൈകിട്ട്നാലുവരെയായിരുന്നു പ്രചാരണം.സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കി കെഎസ്‌ആര്‍ടിസിയുടെ പ്രതിദിനവരുമാനം ആറു കോടി രൂപയില്‍ എത്തിക്കാനാണ് ക്യാമ്ബയിനിലൂടെ ലക്ഷ്യമിടുന്നത്.
കെഎസ്‌ആര്‍ടിഇഎ കഴിഞ്ഞ 22 വരെ സെക്രട്ടറിയറ്റിനു മുന്നില്‍ നടത്തിയ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് ക്യാമ്ബയിന്‍. ആവശ്യത്തിന് വണ്ടികള്‍ ഇല്ലാതെയും സ്പെയര്‍പാര്‍ട്സ് ഇല്ലാതെയും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പരിമിതമായ സാഹചര്യത്തിലും വരുമാനവര്‍ധനയ്ക്ക്് തൊഴിലാളികളെ കൊണ്ട് ആകുന്നത് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്ബയിന് തുടക്കമിട്ടത്.

