By Malakkallu Express:January 06, 2015
മമ്മൂട്ടി പണ്ടുമുതലേ ഇങ്ങനെ തന്നെയാണ്: സിദ്ദിഖ്
മമ്മൂട്ടി വലിയ ശാഠ്യക്കാരനാണെന്നാണ് മിക്കവരും പറയാറുള്ളത്. അങ്ങനെ പറയുന്നവര്‍ക്ക് അദ്ദേഹത്തെ അടുത്തറിയില്ലെന്ന് വേണം പറയാന്‍. മമ്മൂട്ടിയെ നായകനാക്കി കുറച്ച് സിനിമകള്‍ സംവിധാനം ചെയ്തതുകൊണ്ട് മാത്രമല്ല, സിദ്ദിഖിന് പണ്ടു മുതലേ അദ്ദേഹത്തെ നേരിട്ട് അറിയാം. മമ്മൂട്ടി മഹാരാജസ് കോളേജില്‍ പഠിക്കുമ്ബോഴാണ് സിദ്ദിഖ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പണ്ടു മുതലേ അദ്ദേഹം ഇങ്ങനെയൊക്കെ തന്നെയായിരുന്നു എന്ന് സിദ്ദിഖ് പറയുന്നു.
മഹാരാജസ് കോളേജിലെ പ്രസിദ്ധ മിമിക്രി കലാകാരനായിരുന്നു മമ്മൂട്ടി. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി. അല്ലെങ്കില്‍ ഒരു മിമിക്രി കലാകാരന്‍ എന്നതിലുപരി മമ്മൂട്ടി അന്ന് ആരുമല്ല. സിനിമയില്‍ വന്നതിനുശേഷമാണ് മമ്മൂട്ടി ഇങ്ങനെ ശാഠ്യക്കാരനായി പെരുമാറുന്നതെന്നാണ് ആളുകള്‍ പറയാറുള്ളത്. പക്ഷേ, പണ്ടും മമ്മൂട്ടി ഇങ്ങനെയൊക്കെതന്നെയാണെന്ന് സിദ്ദിഖ് പറഞ്ഞു. സിനിമയില്‍വന്ന് സ്റ്റാറായതിന് ശേഷമുള്ള തലക്കനമാണെന്നൊക്കെ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍, ഒരിക്കലുമില്ല. അക്കാലം മുതല്‍ മമ്മൂട്ടിയെ അറിയാവുന്നവര്‍ക്കൊക്കെ ഇതറിയാം. വളരെസ്‌നേഹസമ്ബന്നനാണ് മമ്മൂട്ടിയെന്നാണ് എന്റെ അഭിപ്രായം- സിദ്ദിഖ് പറഞ്ഞു.

