Headlines
By Malakkallu Express:November 22, 2014

2014ലെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ മംഗള്‍യാനും

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ അഭിമാനം ചൊവ്വാഗ്രഹത്തോളമുയര്‍ത്തിയ മംഗള്‍യാന്‍ 2014ലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ ഇടംനേടി. ടൈം മാഗസിന്‍ നടത്തിയ സര്‍വ്വേയിലാണ് ഗ്രാഹാന്തര പര്യവേഷണ സംരംഭമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ എന്ന മംഗള്‍യാന്‍ സ്ഥാനം പിടിച്ചത്. ചുവന്ന ഗ്രഹങ്ങളുടെ സഞ്ചാരപഥത്തില്‍ എത്താന്‍ കഴിഞ്ഞതോടെ സാങ്കേതിക രംഗത്ത് മുന്നേറ്റം നടത്താന്‍ രാജ്യത്തിന് കഴിഞ്ഞു.2014le mikacha kandupidithangalude pattikayil mangalyanum  സൂപ്പര്‍സ്മാര്‍ട്ട് ബഹിരാകാശ പേടകമെന്നാണ് മംഗള്‍യാനെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ 25 മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് മംഗള്‍യാന്‍ ഇടംനേടിയത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന വികസിപ്പിച്ച ഈ ബഹിരാകാശ പേടകത്തിന്റെ ചെലവ് 74 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. അഞ്ച് ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന പേടകത്തിന്റെ ചെലവ് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഫിലിം ഗ്രാവിറ്റി അവാര്‍ഡ് തുകയേക്കാള്‍ കുറവാണ്. അന്ധതയെ തടയുന്ന സൂപ്പര്‍ ബനാനാസ്, എബോളയെ തടയുന്ന ഫില്‍റ്റര്‍, ചിഹ്നഭാഷ പരിഭാഷപ്പെടുത്തുന്ന ടാബ് ലെറ്റ് എന്നിവയും ടൈം പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

Filed under .

0 comments for "2014ലെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ മംഗള്‍യാനും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas