Headlines
By Malakkallu Express:November 09, 2014

21-കാരന് ഗൂഗിളില്‍ നിയമനം: ശമ്പളം 1.4 കോടി

പനാജി: വയസ്സ് 21. വാര്‍ഷിക ശമ്പളം 1.4 കോടി രൂപ. ജോലി ലഭിച്ചതാകട്ടെ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളില്‍. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ കൃണാല്‍ കിഷോര്‍ഭായ് പട്ടേല്‍ ആണ് സ്വപ്‌നതുല്യമായ ജോലി സ്വന്തമാക്കിയത്.

ഗോവ പിലാനിയില്‍ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസില്‍ വിദ്യാര്‍ഥിയാണ് കൃണാല്‍. കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ. ഓണേഴ്‌സും മാത്തമാറ്റിക്‌സില്‍ എം.എസ്സി ഓണേഴ്‌സും ഒരുമിച്ച് പഠിക്കുകയാണ് ഈ മിടുക്കന്‍.
കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെയാണ് ഗൂഗിളില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായി നിയമനം ലഭിച്ചത്.

2015 ല്‍ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഗൂഗിള്‍ നടത്തിയ അപാക് പരീക്ഷയില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു കൃണാല്‍. ആഗോളതലത്തില്‍ എട്ടാം റാങ്കും ലഭിച്ചിരുന്നു.

1.4 കോടി രൂപ എന്ന ശമ്പളവാഗ്ദാനം ഗൂഗിള്‍ പ്രതിനിധികള്‍ മുന്നില്‍വെച്ചപ്പോള്‍ കൃണാലും ആദ്യം ഒന്നു ഞെട്ടി. കുറച്ചുനേരത്തേക്ക് വിശ്വസിക്കാനായില്ലെന്ന് കൃണാല്‍ പറയുന്നു. അടുത്ത ഒക്ടോബറില്‍ ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയില്‍ ഈ മിടുക്കന്‍ ജോലിയില്‍ കയറും.

Filed under , .

0 comments for "21-കാരന് ഗൂഗിളില്‍ നിയമനം: ശമ്പളം 1.4 കോടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas