By Malakkallu Express:November 14, 2014
232 കോടി: ഫെറാരിയ്ക്ക് റെക്കോര്‍ഡ് വില
232 കോടി രൂപ (3.81 കോടി യുഎസ് ഡോളര്‍)- ഫെറാരിയുടെ ഒരു കാറിന് ലേലത്തില്‍ ലഭിച്ച വിലയാണിത്. 1962-1963 മോഡല്‍ ഫെറാരി 250 ജിടി ആണ് റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തില്‍ പോയിരിക്കുന്നത്. ലോകത്ത് ഇതുവരെ ഒരു കാറിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ തുക.

ഫാബ്രിസിയോ വയലറ്റിയുടെ ലോകപ്രശസ്ത ഫെറാരി കളക്ഷനായ മാറാനെല്ലോ റോസോയിലെ മുഖ്യ ആകര്‍ഷണമായിരുന്നു '3851 ജിടി'' ഷാസി നമ്പറിലുള്ള ഈ കരുത്തന്‍. ഇംഗ്ലണ്ടിലെ വമ്പന്‍ ലേലക്കമ്പനിയായ ബൊണ്‍ഹാംസ് ആണ് കാര്‍ ലേലത്തിന് എത്തിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പാരമ്പര്യമുള്ള പുരാവസ്തു ലേല കമ്പനിയാണിത്.
ലോകത്തില്‍ ഇന്നേവരെ ഇറങ്ങിയിരിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളില്‍ മുന്‍നിരയിലാണ് ഫെറാരിയുടെ 250 ഗ്രാന്‍ഡ് ടൂറിസ്‌മോയുടെ സ്ഥാനം. ഫെറാരിയുടെ ഏറ്റവും മികച്ച കാര്‍ എന്നാണിത് അറിയപ്പെടുന്നത്.
1961-ലെ പ്രോട്ടോടൈപ്പ് മുതല്‍ 1964-ല്‍ പുറത്തിറക്കിയ സീരീസ് കക 250 ജിടിഒ വരെ ആകെ 41 കാറുകള്‍ മാത്രേമ ഫെറാരി ഈ വിഭാഗത്തില്‍ നിര്‍മിച്ചിട്ടുള്ളു. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ കാറുകള്‍ പുറത്തിറക്കിയ 1962-63 ലെ 'സീരീസ് ക 250 ജിടി' വിഭാഗത്തിലെ 32 കാറുകളില്‍ പത്തൊമ്പതാമത്തെ കാറാണ് ഇപ്പോള്‍ റെക്കോര്‍ഡ് വില സ്വന്തമാക്കിയിരിക്കുന്നത്.
ഏറോഡൈനാമിക് ശൈലിയില്‍ ജിയോറ്റോ ബ്രിസ്സാരിനി ഉള്‍പ്പെടെയുള്ളവര്‍ രൂപകല്‍പന ചെയ്ത പ്രോട്ടോടൈപ്പ് ജിടി 250-യ്ക്ക് ശേഷം മോറോ ഫോഗിരി, സെര്‍ജിയോ സ്‌കാഗ്ലിറ്റി എന്നിവര്‍ ചേര്‍ന്നാണ് 1962-ല്‍ സീരീസ് ക 250 ജിടി മികവുറ്റതാക്കിയത്.

ഫോര്‍മുല വണ്‍ ചാമ്പ്യനായ ജോ ഷ്‌ലെസ്സര്‍ ആയിരുന്നു ഈ കരുത്തന്റെ ആദ്യ ഉടമ. 1962 ടൂര്‍ ദെ ഫ്രാന്‍സില്‍ മികച്ച പ്രകടനം നടത്താന്‍ ഷ്‌ലെസ്സര്‍ക്കായി. ഫ്രെഞ്ച് ഒളിമ്പിക് ചാമ്പ്യനായ ഹെന്റി ഒറീലറായിരുന്നു ഷ്‌ലെസ്സര്‍ക്കൊപ്പം ഉണ്ടായിരുന്നത്. 1963-ല്‍ ഒരു അപകടത്തില്‍ പെട്ട ജിടി250-യ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
ഫെറാരിയുടെ ഇറ്റലിയിലെ പ്ലാന്റില്‍ റിപ്പയര്‍ ചെയ്ത 250 ജിടി 1963-ല്‍ പഓലോ കൊളംബോ എന്ന റേസ് ഡ്രൈവറുടെ ഉടമസ്ഥതയിലായി. അദ്ദേഹത്തിനായി മികച്ച പ്രകടനം നടത്തിയ ഈ ഫെറാരി 1964-ല്‍ ഇറ്റാലിയന്‍ റേസിംഗ് ഡ്രൈവറും പ്രിനോത് എജിയുടെ സ്ഥാപകനുമായ ഏണസ്‌റ്റോ പ്രിനോത്തിന്റെ കയ്യിലെത്തി. രണ്ടു മുഴുനീള റേസിംഗ് സീസണുകളില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയ കാര്‍ 1965 മധ്യത്തോടെ പ്രസിദ്ധ കാര്‍ പ്രേമിയായ ഫാബ്രിസിയോ വയലറ്റി വാങ്ങി.
1989-ല്‍ വയലാറ്റി 'മറനല്ലൊ റോസോ കളക്ഷന്‍' സ്ഥാപിച്ചതു മുതല്‍ ജിടി250 കളക്ഷനിലെ രാജാവായി വാഴുകയാണ്. കാറിന് റെക്കോര്‍ഡ് വില ലഭിച്ചതിനു പിന്നിലെ പ്രധാന കാരണവും ഇതുതന്നെ.