By Malakkallu Express:November 16, 2014
റവന്യൂ ജില്ലാ കായികമേള: ചിറ്റാരിക്കാല്‍ ഉപജില്ല ചാമ്പ്യന്മാര്‍
കാസര്‍കോട്: നാടകീയമായ അവസാന നിമിഷങ്ങള്‍ക്കൊടുവില്‍ ചിറ്റാരിക്കാല്‍ ഉപജില്ല റവന്യൂ ജില്ലാ കായികമേളയില്‍ വീണ്ടും ചാമ്പ്യന്മാരായി. ചിറ്റാരിക്കാലിനും കാസര്‍കോടിനും 198 എന്ന ഒരേ പോയിന്റ് വന്നതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. ഒടുവില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ജ്യോതിപ്രസാദ് നേടിയ പോയിന്റുകള്‍ ചാമ്പ്യന്‍ഷിപ്പിനായി കണക്കാക്കനാവില്ലെന്ന് വന്നതോടെ കാസര്‍കോട് ഉപജില്ലയ്ക്ക് 10 പോയിന്റുകള്‍ കുറഞ്ഞ് 188 പോയിന്റോടെ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 
115 പോയിന്റുകള്‍ നേടിയ ബേക്കല്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. 52.5 പോയിന്റ് നേടിയ ചെറുവത്തൂര്‍ ഉപജില്ലയിലെ ചീമേനി ജി.എച്.എസ്.എസ്. ആണ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനത്ത്. 50 പോയിന്റ് നേടിയ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് എച്.എസ്.എസ്. രണ്ടാമതും 43 വീതം പോയിന്റുകള്‍ നേടി മാലോത്ത് കസബ ജി.എച്.എസ്.എസ്സും ഉദുമ ജി.എച്ച്.എസ്.എസ്സും മൂന്നാം സ്ഥാനം നേടി.
അവസാനനിമിഷം വരെ ഒന്നാമതായിരുന്ന ചിറ്റാരിക്കാലിനെ ഞെട്ടിച്ചാണ് കാസര്‍കോട് ഒപ്പമെത്തിയത്. ഉദയഗിരിയിലെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നേടിയ പോയിന്റുകള്‍ കുറയ്ക്കണമെന്ന ആവശ്യമുയര്‍ന്നത് ഇതോടെയാണ്. മഴയും മൈതാനത്തിന്റെ ദുരവസ്ഥയും മൂലം അരദിവസം വൈകിത്തുടങ്ങിയ കായികമേളയില്‍ എല്ലാ വിഭാഗങ്ങളിലെയും റിലേ മത്സരങ്ങള്‍ സംഘാടകര്‍ ഉപേക്ഷിച്ചു. സമയക്കുറവാണ് കാരണമായി സംഘാടകര്‍ പറഞ്ഞത്. എന്നാല്‍, അധ്യാപകര്‍ക്കായുള്ള മത്സരങ്ങള്‍ നടത്തുകയും ചെയ്തു.
ഇനി ക്രോസ് കണ്‍ട്രി മത്സരമാണ് നടത്താനുള്ളത്. അത് ഞായറാഴ്ച രാവിലെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിന്റെ പോയിന്റ് കണക്കാക്കത്തതിനാല്‍ ഉപിജില്ലകളുടെ പോയിന്റ് നിലയില്‍ മാറ്റം വരില്ല. ശനിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി സമ്മാനദാനം നിര്‍വഹിച്ചു. ഡി.ഡി.ഇ. സി.രാഘവന്‍ അധ്യക്ഷതവഹിച്ചു.
source-http://www.mathrubhumi.com/