By Malakkallu Express:November 09, 2014
മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തനം സജീവമാക്കുന്നു
കാസര്‍കോട്: മാതൃഭുമിയുടെ ധാര്‍മിക പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ മാതൃഭുമി സ്റ്റഡിസര്‍ക്കിള്‍ ജില്ലയില്‍ പ്രവര്‍ത്തനം സജീവമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ യൂണിറ്റുകള്‍ രൂപവത്കരിക്കാന്‍ നടപടി തുടങ്ങി.
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ ദേശബോധം കൈമുതലാക്കിയ വിദ്യാര്‍ഥിയുവജനങ്ങള്‍ക്ക് സ്റ്റഡിസര്‍ക്കിളില്‍ അംഗങ്ങളാവാം. 14 മുതല്‍ 28 വരെയാണ് പ്രായപരിധി. അഞ്ചുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി സ്റ്റഡിസര്‍ക്കിള്‍ ബാലവേദിയും രൂപവത്കരിക്കാം. ലക്ഷ്യബോധവും രാഷ്ട്രസ്‌നേഹവുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സര്‍ഗാത്മകവും കലാപരവുമായ കൂട്ടായ്മകള്‍ പരിപാടിയുടെ ഭാഗമായി നടത്തും.
മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ്, കാസര്‍കോട്, വെള്ളരിക്കുണ്ട് എന്നീ താലൂക്ക് കമ്മിറ്റികള്‍ അടുത്തഘട്ടത്തില്‍ രൂപവത്കരിക്കും. വിവിധയിടങ്ങളില്‍ മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ യൂണിറ്റ് രൂപവത്കരിക്കാന്‍ അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, സന്നദ്ധസംഘടനകള്‍, കലാവേദികള്‍, പൊതുജന വായനശാലകള്‍, പാരലല്‍ കോളേജുകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. ഫോണ്‍: 9747281874.