Headlines
By Malakkallu Express:November 21, 2014

മഹീന്ദ്രയുടെ ചെറുവിമാനങ്ങള്‍ ഇനി ഇന്ത്യയുടെ ആകാശത്തും

മെല്‍ബണ്‍: ഇന്ത്യന്‍ കമ്ബനിയായ മഹീന്ദ്രയുടെ ഓസ്‌ട്രേലിയന്‍ നിര്‍മിത ചെറുവിമാനങ്ങള്‍ ആഭ്യന്തര വിപണിയിലേക്ക്. ഇതിനുള്ള അനുമതി മഹീന്ദ്ര ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായി കമ്ബനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര അറിയിച്ചു. 2009ല്‍ 175 കോടി രൂപ മുടക്കി ഓസ്‌ട്രേലിയയിലെ രണ്ട് എയറോസ്‌പേസ് കമ്ബനികളുടെ 75.1 ശതമാനം ഓഹരികള്‍ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. പക്ഷെ, പിസ്റ്റണ്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വിമാനങ്ങളിലെ സീറ്റിങ് കപ്പാസിറ്റി സംബന്ധിച്ച നിബന്ധന മൂലം ഇന്ത്യയില്‍ വില്‍ക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. നിയമത്തില്‍ ഭേദഗതി വരുത്തിയതോടെയാണ് മഹീന്ദ്രക്ക് അനുമതിക്ക് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അനുഗമിച്ച ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരുടെ സംഘത്തില്‍ ആനന്ദ് മഹീന്ദ്രയുമുണ്ടായിരുന്നു. മഹീന്ദ്രയുടെ വിമാനങ്ങള്‍ നിലവില്‍ പശ്ചിമേഷ്യയിലും ഓസ്‌ട്രേലിയയിലും സര്‍വീസ് നടത്തുന്നുണ്ട്.

Filed under .

0 comments for "മഹീന്ദ്രയുടെ ചെറുവിമാനങ്ങള്‍ ഇനി ഇന്ത്യയുടെ ആകാശത്തും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas