Headlines
By Malakkallu Express:November 17, 2014

ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയ വ്യാജസൈറ്റ് പോലീസ് തകര്‍ത്തു

ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടിയെടുത്ത വ്യാജസൈറ്റ് പോലീസ് തകര്‍ത്തു. 599 രൂപയ്ക്ക് ഐഫോണ്‍ സ്വന്തമാക്കാന്‍ അവസരം ലഭിച്ച ഭാഗ്യവാനായ ഇന്റര്‍നെറ്റ് വിജയി താങ്കളാണ് എന്ന പരസ്യപ്രചരണവുമായി വന്ന് ഉപഭോക്താക്കളെ കബളിപ്പിച്ച ബിഗ്‌സോപ്(BIGSOP) എന്ന സൈറ്റാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം തകര്‍ത്തത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആറുപേരെ അറസ്റ്റ് ചെയ്തു.


നൂറിലധികം പേര്‍ ഈ സൈറ്റിന്റെ പരസ്യവാചകങ്ങളില്‍ വിശ്വസിച്ച് മുഴുവന്‍ തുകയും നല്‍കിയെങ്കിലും സംശയത്തെത്തുടര്‍ന്ന് പണം പിന്‍വലിച്ചു. കബളിപ്പിക്കപ്പെട്ട ഒരു ഉപഭോക്താവിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം. അന്വേഷണത്തില്‍ സൈറ്റില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസവും വ്യാജമാണെന്ന് കണ്ടെത്തി.
http://www.kvartha.com/

Filed under , .

0 comments for "ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയ വ്യാജസൈറ്റ് പോലീസ് തകര്‍ത്തു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas