Headlines
By Malakkallu Express:November 24, 2014

അറിവിന്റെയും നീതിയുടേയും പുത്തന്‍ വാതായനങ്ങള്‍ തുറന്ന് പ്രദര്‍ശനം

കാസര്‍കോട്: അവശതയനുഭവിക്കുന്നവര്‍ക്കും സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കും മുന്നില്‍ അറിവിന്റെയും നീതിയുടേയും പുതിയ വാതായനങ്ങള്‍ തുറന്നുള്ള പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. സാമൂഹിക നീതി ദിനാഘോഷ പരിപാടിയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് എക്‌സിബിഷന്‍ നടക്കുന്നത്. സാമൂഹിക നീതി വകുപ്പിനു കീഴിലെ വ്യത്യസ്ത സംരംഭങ്ങളും സ്ഥാപനങ്ങളും ചേര്‍ന്നാണ് പ്രദര്‍ശനനഗരിയില്‍ ഈ അപൂര്‍വ ദൃശ്യാനുഭവം ഒരുക്കിയിരിരിക്കുന്നത്. ബാലപീഡനങ്ങള്‍ തടയുക, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച്‌ പൊതുസമൂഹത്തിന് അവബോധം നല്‍കുക എന്നി ലക്ഷ്യങ്ങളോടെ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ സ്റ്റാളും സന്ദര്‍ശകര്‍ക്ക് ഏറെ ഗുണകരമാണ്. കേന്ദ്ര വനിതാ ശിശു വികസന വകുപ്പിനി കീഴില്‍ ചൈല്‍ഡ് ലൈന്‍ ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ പുത്തനറിവുകളും പകരുന്നു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍, മഹിളാ സൊസൈറ്റി, ആരോഗ്യ കേരളം, കുറ്റവാളികളുടെ ശിക്ഷയും കോടതി നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന പ്രോബേഷണറി, എന്‍ഡോസള്‍ഫാന്‍ സെല്‍, ദേശീയ വികലാംഗ പുനരധിവാസ കമ്മിഷന്‍, സ്‌പെഷല്‍ സ്‌കൂളുകള്‍, എയ്ഡ്‌സ് കണ്‍ട്രോള്‍സൊസൈറ്റിയുടെ നേതൃത്വത്തിലുളള പാന്‍ടെക്, ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുളള സി- സ്റ്റെഡ്, തുടങ്ങി സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട പൊതു ജനങ്ങളുടെ സംശയങ്ങളുടെ ദൂരീകരണത്തിനും വിദഗ്ദ്ധ നിയമോപദേശം നല്‍കുന്നതിനുമായും നിരവധി സംരംഭങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പുനരധിവാസവും തൊഴില്‍ വൈദഗ്ധ്യവും ലക്ഷ്യമാക്കി സീ-സ്റ്റെഡ്, നിഷ് , ഐ.സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളുകള്‍ പ്രതേ്യക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കും പൊതുസമൂഹത്തിനും പുതുയ അനുഭവമാകുകയാണ്. ദിനാഘോഷത്തിന്റെ ഭാഗമായി എത്തിച്ചേരുന്നവര്‍ക്കു നീതിന്യായ നിയമ വ്യവസ്ഥകളും നടപടിക്രമങ്ങളും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സംശയ ദുരീകരണത്തിലൂന്നിയാണ് എക്‌സിബിഷന്‍ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് വികസനപദ്ധതികളുടെ ഫോട്ടോ പ്രദര്‍ശനവും ബുക്ക് എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്.

Filed under .

0 comments for "അറിവിന്റെയും നീതിയുടേയും പുത്തന്‍ വാതായനങ്ങള്‍ തുറന്ന് പ്രദര്‍ശനം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas