Headlines
By Malakkallu Express:November 08, 2014

ബസ് സ്‌റ്റോപ്പു അന്വേഷിച്ച വൃദ്ധനെ മൂന്നംഗസംഘം കുറുക്കുവഴിയിലൂടെ കൊണ്ടു പോയി കൊള്ളയടിച്ചു

കാസര്‍കോട്: ബസ് സ്‌റ്റോപ്പ് കാണിച്ചു തരാമെന്നു പറഞ്ഞ് തോട്ടം തൊഴിലാളിയെ തെറ്റായ വഴിയിലൂടെ നടത്തിച്ചു കൊണ്ടു പോയി 300 രൂപ തട്ടിപ്പറിച്ചു. ബുധനാഴ്ച രാത്രി ഒന്നര മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡു പരിസരത്താണ് സംഭവം. എറണാകുളം സ്വദേശിയായ ഹോനായി (70)ആണ് വഞ്ചിക്കപ്പെട്ടത്.
സുള്ള്യയിലെ ജോലി സ്ഥലത്തു പോകാനായി തൃശ്ശൂരില്‍ നിന്നു ബസ്സുകയറി കാസര്‍കോട്ട് വന്നിറങ്ങിയതായിരുന്നു ഓലായി.

എം.ജി. റോഡില്‍ ബദരിയ ഹോട്ടലിനു മുന്നിലെ പെട്രോള്‍ പമ്പ് പരിസരത്താണ് ബസിറങ്ങിയത്. അപ്പോള്‍ അവിടെക്കണ്ട മൂന്നു യുവാക്കളോട് സുള്ള്യയിലേക്കുള്ള ബസിനെ കുറിച്ച് അന്വേഷിച്ചു. അവര്‍ ബസ് നില്‍ക്കുന്ന സ്ഥലം കാട്ടിത്തരാമെന്നു പറഞ്ഞ് ഒരു കുറുക്കു വഴിയിലൂടെ അല്‍പദൂരം കൂട്ടിക്കൊണ്ടു പോയി കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ച് സ്ഥലം വിടുകയായിരുന്നു. ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചതിനാല്‍ അവര്‍ തന്നെ വേറൊന്നും ചെയ്തില്ലെന്നും ഓലായി പറഞ്ഞു.

അടി വസ്ത്രത്തിന്റെ പോക്കറ്റില്‍ വേറെ ഒളിപ്പിച്ചുവെച്ചിരുന്ന 200 രൂപ കവര്‍ച്ചക്കാര്‍ക്കു കിട്ടിയില്ല. ആ പണം കൊണ്ടാണ് ഓലായി യാത്ര തുടര്‍ന്നത്.

കാസര്‍കോട്ടും പരിസരത്തും അടുത്ത കാലത്തായി പിടിച്ചു പറിയും പോക്കറ്റടിയും വര്‍ധിച്ചിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഇത്തരം സംഭവങ്ങള്‍ നിത്യേനയെന്നോണം നടക്കുന്നു.
 source-(www.kasargodvartha.com 06.11.2014)

Filed under .

0 comments for "ബസ് സ്‌റ്റോപ്പു അന്വേഷിച്ച വൃദ്ധനെ മൂന്നംഗസംഘം കുറുക്കുവഴിയിലൂടെ കൊണ്ടു പോയി കൊള്ളയടിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas