Headlines
By Malakkallu Express:November 17, 2014

റോഡുകളുടെ തകര്‍ച്ചയ്‌ക്കെതിരെ സി.പി.എം. പ്രക്ഷോഭത്തിന്‌

ബന്തടുക്ക: മലയോരത്തെ പ്രധാന പാതയായ തെക്കില്‍-ആലട്ടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. സമരരംഗത്തേക്ക്. ബന്തടുക്ക-പൊയിനാച്ചി, എരഞ്ഞിപ്പുഴ-കുറ്റിക്കോല്‍ എന്നീ റോഡുകള്‍ മെച്ചപ്പെടുത്താനാണ് സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങുന്നത്.
20-ന് രാവിലെ 10 മുതല്‍ 10.30 വരെ ഒമ്പത് കേന്ദ്രങ്ങളില്‍ ചക്രസ്തംഭനസമരം നടത്തും. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ജൂലായ് 31-ന് സി.പി.എം. സമരം നടത്തിയിരുന്നു.
ബന്തടുക്കയില്‍നിന്ന് കാസര്‍കോട്, കാഞ്ഞങ്ങാട് പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ മലയോരവാസികള്‍ ഉപയോഗിക്കുന്ന റോഡുകളാണ് തകര്‍ന്നത്. നിത്യവും നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന പാതയിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്.
20ന് ഒമ്പത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം. ബന്തടുക്ക, പടുപ്പ്, കുറ്റിക്കോല്‍, പള്ളത്തിങ്കാല്‍, മുന്നാട്, ബേഡകം, ബീംബുങ്കാല്‍, കുണ്ടംകുഴി, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ ചക്രസ്തംഭനസമരം നടത്തും. യോഗത്തില്‍ ഇ.പദ്മാവതി അധ്യക്ഷതവഹിച്ചു.
http://www.mathrubhumi.com/

Filed under .

0 comments for "റോഡുകളുടെ തകര്‍ച്ചയ്‌ക്കെതിരെ സി.പി.എം. പ്രക്ഷോഭത്തിന്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas