By Malakkallu Express:December 03, 2014
കാസര്‍കോട് മെഡിക്കല്‍ കോളേജിന് 68.45 കോടി അനുവദിച്ചു
തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജിന് 68.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
388 കോടി രൂപയാണ് ബദിയടുക്കയിലെ ഉക്കിനടുക്കയില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 170 കോടി നബാര്‍ഡില്‍ നിന്ന് വായ്പ ലഭിക്കും. ഇപ്പോള്‍ ഭരണാനുമതി ലഭിച്ച 68.45 കോടിയില്‍ 58.18 കോടി നബാര്ഡിന്റേതാണ്. ബാക്കി സര്‍ക്കാര്‍ വിഹിതവും. 25 കോടി രൂപ പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച ഫണ്ടില്‍ നിന്ന് നീക്കി വെച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണം ആരംഭിക്കാനുള്ള വഴി തുറക്കപ്പെട്ടതോടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. 68.45 കോടി രൂപയുടെ ഭരണാനുമതി നല്കിയ സര്‍ക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു.

good news