By Malakkallu Express:December 16, 2014
ദക്ഷിണാഫ്രിക്കന്‍ സുന്ദരി റോളിന്‍ സ്‌ട്രോസ് ലോകസുന്ദരി
ലണ്ടന്‍: മിസ് ദക്ഷിണാഫ്രിക്ക റോളിന്‍ സ്‌ട്രോസ്(22) ലോകസുന്ദരി. ഇന്ത്യന്‍ സുന്ദരി കോയല്‍ റാണ അടക്കം 120 സുന്ദരിമാരെ പിന്നിലാക്കിയാണു മെഡിക്കല്‍ വിദ്യാര്‍ഥിയായ റോളിന്‍ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. മിസ് ഹംഗറി എഡീന കുള്‍സാര്‍ രണ്ടാം സ്‌ഥാനവും മിസ് അമേരിക്ക എലിസബത്ത് സാഫ്രിത് മൂന്നാം സ്‌ഥാനവും നേടി.

ഹംഗറി, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള സുന്ദരിമാരാണ് അവസാനഘട്ടത്തിലെത്തിയത്. സ്‌ഥാനം ഒഴിയുന്ന ലോകസുന്ദരി മേഗന്‍ യങ് പുതിയ സുന്ദരിയെ കിരീടം അണിയിച്ചു. ഇന്ത്യന്‍ സുന്ദരി കോയല്‍ റാണയ്‌ക്ക് ആറാം സ്‌ഥാനം ലഭിച്ചു.
മിസ് ഹോണ്ടൂറാസ് മരിയ ജോസ് അല്‍വറാഡോ(19)യുടെ നിര്യാണത്തെ തുടര്‍ന്നു മൂകമായ അന്തരീക്ഷത്തിലാണു മത്സരം നടന്നത്. മത്സരം തുടങ്ങുന്നതിന് ഒരാഴ്‌ച മുമ്പാണു സഹോദരി സോഫിയയുടെ കാമുകന്‍ മരിയയെ കൊലപ്പെടുത്തിയത്.