By Malakkallu Express:December 20, 2014
വീടുവിട്ട ഷോറൂം ജീവനക്കാരന്‍ തിരിച്ചെത്തി
രാജപുരം: ഒരാഴ്ച മുമ്പ് വീടുവിട്ട ഷോറൂം ജീവനക്കാരന്‍ തിരിച്ചെത്തി. കാസര്‍കോട് ഹ്യൂണ്ടായി ഷോറൂമിലെ ജീവനക്കാരന്‍ പനത്തടി ചാമുണ്ഡിക്കുന്നിലെ വടക്കേക്കര ഹൗസില്‍ എം കരുണാകരന്റെ മകന്‍ സുനില്‍ കുമാറാണ് (24) വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയത്.
പ്രണയ നൈരാശ്യമാണ് സുനിലിനെ വീടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട്ടെ ഒരു കോളജ് വിദ്യാര്‍ത്ഥിനിയുമായി സുനില്‍ പ്രണയത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടി സുനിലില്‍ നിന്നും അകന്നു. ഇതില്‍ മനംനൊന്ത് ഡിസംബര്‍ 15ന് സുനില്‍ വീടുവിടുകയായിരുന്നു.

പോലീസും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെയാണ് സുനില്‍ തിരിച്ചെത്തിയത്. കാണാതായ സംഭവത്തില്‍ പോലീസ് കേസുള്ളതിനാല്‍ പിന്നീട് രാജപുരം പോലീസ് സ്റ്റേഷനില്‍ ഹാജരായി. താന്‍ കോഴിക്കോട്ടേക്കാണ് പോയതെന്നും തന്റെ തിരോധാനത്തില്‍ ബന്ധുക്കളെല്ലാം വിഷമിക്കുകയാണെന്നറിഞ്ഞാണ് തിരിച്ചെത്തിയതെന്നും സുനില്‍ പോലീസില്‍ മൊഴി നല്‍കി.
യുവാവിനെ ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.