By Malakkallu Express:December 07, 2014
ഒബാമയുടെയും മിഷേലിന്റെയും പ്രണയം സിനിമയാകുന്നു
ലോസ് ഏഞ്ചലസ്: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും പ്രണയം സിനിമയാകുന്നു. 'സൗത്ത്‌സൈഡ് വിത്ത് യു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
1989 കാലഘട്ടത്തിലെ ഒബാമയുടെയും മിഷേലിന്റെയും പ്രണയമാകും ചിത്രത്തിന്റെ ഇതിവൃത്തം. ഹോംഗൗണ്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണ കന്പനി. മിഷേലായി ടിക സംപ്റ്റര്‍ അഭിനയിക്കും. ഒബാമയുടെ ചെറുപ്പം അഭിനയിക്കാന്‍ പറ്റിയൊരു നടനെ തേടി നടക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. റിച്ചാര്‍ഡ് താന്നൈയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിക്കോഗോയായിരിക്കും ലൊക്കേഷന്‍. ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

