By Malakkallu Express:December 02, 2014
ജ്യോതിഷം അന്ധവിശ്വാസമോ?
പതിനഞ്ച് വര്‍ഷം മുന്പുവരെ ബാബു നായര്‍ പാലാ അറിയപ്പെട്ടിരുന്നത് കോളജ് അധ്യാപകനായിട്ടായിരുന്നു. എന്നാല്‍ ആ ജോലി ഉപേക്ഷിച്ച് ഗുരുമുഖത്തുനിന്ന് ജ്യോതിഷം പഠിച്ച അദ്ദേഹം സാധാരണക്കാരുടെ ജീവിതത്തില്‍ ഇതിലൂടെ എന്ത് ഗുണം ചെയ്യാനാവുമെന്ന് ചിന്തിച്ചിരുന്നു. അടിയുറച്ച ഈശ്വര സ്‌മരണയുമായി ജ്യോതിഷത്തെ ഉപാസിക്കുന്നതിന്‍റെ ആത്മവിശ്വാസം ആ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പാലാ നഗരം ഉണര്‍ന്നുവരുന്നതേയുളളൂ. ആളുകള്‍ അദ്ദേഹത്തെ കാണാന്‍ കാത്തുനില്‍ക്കുകയാണ്. വാസ്‌തു നോക്കാനും ഗ്രഹനില നോക്കാനുമൊക്കെയായി ഓരോരുത്തര്‍ക്കും ഓരോരോ പ്രശ്‌നങ്ങള്‍. എല്ലാത്തിനും ഉത്തരം തേടി ആസ്‌ട്രോവേദിക് ജ്യോതിഷാലയത്തിലേക്ക്... തലയിലെഴുത്ത് മായ്‌ച്ചാല്‍ മായില്ല എന്നത് ശരിതന്നെ. എന്നാല്‍ എന്താണ് തലയിലെഴുത്തെന്ന് വായിച്ചറിയുകയാണ് ഒരു നല്ല ജ്യോല്‍സ്യന്‍റെ ജോലി. ദോഷങ്ങള്‍ കാണുകയാണെങ്കില്‍ പരിഹാരങ്ങള്‍ കൊണ്ടും വേണ്ടവിധത്തിലുള്ള ഈശ്വരോപാസനിയിലൂടെയും അവയുടെ ശക്‌തി കുറയ്‌ക്കാനും കഴിയും. ഇരുട്ടിലൂടെ ഒരാള്‍ സഞ്ചരിക്കുന്നുവെന്ന് കരുതുക, മുന്നിലുള്ള കുഴികളെപ്പറ്റി അയാള്‍ക്ക് അറിവുണ്ടാവില്ല. എന്നാല്‍ അറിഞ്ഞാല്‍
ആ കുഴികളെ തരണം ചെയ്യാന്‍ അയാള്‍ക്ക് സാധിക്കും. ഇങ്ങനെയുള്ള കാര്യങ്ങളേക്കുറിച്ച് മുന്നറിപ്പു നല്‍കുകയാണ് ജ്യോതിഷം. ഒരു ശിശു ജനിക്കുന്പോള്‍ തന്നെ ശരീരത്തിന്‍റെ പ്രത്യേകതളേക്കുറിച്ചും, വിദ്യാധനം, സഹോദരീ സഹോദരന്മാര്‍, സന്താനങ്ങള്‍, വിവാഹജീവിതം, രോഗങ്ങള്‍, ആയുസ്സ്, മാതാപിതാക്കന്മാരുടെ അവസ്‌ഥ തുടങ്ങിയ ഏതുകാര്യവും വ്യക്‌തിമായി മുന്‍കൂട്ടി പറയുവാന്‍ ജ്യോതിഷത്തിന് കഴിയും. ഇത് മറ്റൊരു ശാസ്‌ത്രത്തിനും കഴിയില്ല. എന്നാല്‍ ജനന സമയവും അതുവച്ചു കണക്കുകൂട്ടിയെടുക്കുന്ന ഗ്രഹനിലയുടെ ശരിയായ വിശകലനവും ഇതിന് ആവശ്യമാണ്. ഇതുരണ്ടും അബദ്ധമായാല്‍ പ്രവചനങ്ങള്‍ ഫലമില്ല. ജ്യോതിഷം ശരിക്കും അറിയാവുന്ന ഒരാള്‍ അദ്ദേഹത്തിന്‍റെ ഗ്രഹനിലയുമായി സമീപിച്ചു. ഈ ഗ്രഹനിലക്കാരന് എന്താണ് പ്രശ്‌നം? താങ്കള്‍ക്ക് പറയുവാന്‍ കഴിയുമോ? ജനനസമയംവച്ച് ഗ്രഹനില ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ആ ഗ്രഹനില വിശകലനം ചെയ്‌തപ്പോള്‍ അദ്ദേഹത്തിന് മാനസിക പ്രശ്‌നം ഉണ്ടെന്ന് കണ്ടെത്തി. ഇത് നൂറുശതമാനവും ശരിയും പൂര്‍ണ്ണവുമാണെന്ന് അദ്ദേഹം സമ്മതിച്ചു. പുരാതന ഭാരതത്തില്‍ ആയുര്‍വേദം, യോഗ, ജ്യോതിഷം, വാസ്‌തുശാസ്‌ത്രം എന്നിങ്ങനെ നാല് ശാസ്‌ത്രങ്ങളാണ് അടിസ്‌ഥാനരപരമായി ഉണ്ടായിരുന്നത്. പ്രപഞ്ചനിയമത്തിന് അനുസൃതമായി ഒരു വസ്‌തു രൂപകല്‍പ്പന ചെയ്‌താല്‍ അത് പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കുമെന്ന തത്വമാണ് വാസ്‌തുവിദ്യയുടെ അടിസ്‌ഥാന പ്രമാണം. 'അഹം ബ്രഹ്‌മാസ്‌മി' എന്ന തത്ത്വശാസ്‌ത്രമാണ് ഭാരതത്തിലെ വാസ്‌തുശാസ്‌ത്രത്തിന്‍റെ അടിസ്‌ഥാനം. ബ്രഹ്‌മാണ്ഡം എന്ന പ്രപഞ്ചവും പിണ്ഡാണ്ഡമെന്ന അതിന്‍റെ ചെറിയ പതിപ്പും ഒരു രൂപത്തിന്‍റെ വ്യത്യസ്‌ത അളവുകളുള്ള രണ്ടു ഘടകങ്ങളാണ്. ബ്രഹ്‌മാണ്ഡം എണ്ണമറ്റ ജീവകണങ്ങള്‍ അടങ്ങിയതാണ്. ഇതിന്‍റെ ഏറ്റവും സൂക്ഷ്‌മരൂപമായ പിണ്ഡാണ്ഡത്തില്‍ ബ്രഹ്‌മാണ്ഡത്തിന്‍റെ സ്വഭാവ സവിശേഷതകള്‍ അടങ്ങിയിട്ടുണ്ട്. പിണ്ഡാണ്ഡം ബ്രഹ്‌മാണ്ഡത്തിന്‍റെ പ്രതിനിധിയായിട്ടാണ് കരുതപ്പെടുന്നത്. ഈ തത്ത്വമനുസരിച്ച് നിര്‍മ്മാണ പ്രക്രിയ നടക്കുന്ന സ്‌ഥലം ചെറുതായാലും വലുതായാലും ബ്രഹ്‌മാണ്ഡത്തിന്‍റെ പതിപ്പാണ്. ഇതാണ് വാസ്‌തുശാസ്‌ത്രത്തിന്‍റെ അടിസ്‌ഥാനം

