By Malakkallu Express:May 22, 2015
പെര്‍ള സെന്റ് ഗ്രിഗോറിയസ് എന്‍ജി. കോളേജിന് യുഎന്‍എഐ അംഗത്വം .
കാസര്‍കോട് : പെര്‍ള സെന്റ് ഗ്രിഗോറിയസ് എന്‍ജിനിയറിങ് കോളേജിന് യുഎന്‍എഐ അംഗത്വം. വിദ്യര്‍ഥികള്‍ക്ക് വിദേശത്ത് സ്കോളര്‍ഷിപ്പോടെ പഠിക്കാനും തൊഴിലവസരത്തിനും സാധ്യതയുണ്ട്. ഒന്നാം വര്‍ഷം 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കും. യുഎന്‍എഐ പരിപാടികള്‍ ജൂണ്‍ 16,17,18 തിയതികളില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
18ന് പകല്‍ 11ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അധ്യായന വര്‍ഷം ആരംഭിച്ച കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്്രടോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് കോഴ്സുകളുണ്ട്. എഐസിടിഇ, കണ്ണൂര്‍ സര്‍വകലാശാല എന്നിവയുടെ അംഗീകാരമുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് ചെയര്‍മാന്‍ ടി എസ് ജോണ്‍, ഡോ. ബി എ എന്‍ ശാന്തപ്രിയ, സി എ നിധിന്‍, സണ്ണിതോമസ്, ഇബ്രാഹിം, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

