By Malakkallu Express:August 03, 2015
മൂക്ക് കുത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൂക്ക് കുത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ശരിയായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ മുറിവുണങ്ങുന്നതിന് പകരം മുറിവില്‍ അണുബാധയുണ്ടായി പഴുക്കുന്നതിന് കാരണമാകാം.മൂക്ക് കുത്തണമെന്നുണ്ടെങ്കില്‍ ആദ്യം ഒരു ഡോക്ടറിനെ സമീപിക്കുന്നത് എപ്പോഴും നല്ലത്.
അല്ലാത്ത പക്ഷം, മികച്ച ജുവലറികളില്‍ നിന്നു തന്നെ കുത്താന്‍ ശ്രമിക്കുക. ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ മുക്കുത്തി അണിയാതിരിക്കുന്നതാണ് നല്ലത്. ഇവര്‍ക്ക് ഇതെപ്പോഴും തലവേദന സൃഷ്ടിച്ചേക്കാം. മൂക്ക് കുത്തി കഴിഞ്ഞാല്‍ അണുക്കള്‍ ഉണ്ടോയെന്ന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കുത്തിയ സ്ഥലത്ത് അഴുക്കുകളും വെള്ളവും അടിഞ്ഞു കൂടാതെ നോക്കണം. മൂക്കും മൂക്കുത്തിയും എപ്പോഴും വൃത്തിയാക്കിവെക്കുക. മൂക്ക് കുത്തി കഴിഞ്ഞാല്‍ മുറിവില്‍ ഉപ്പു വെള്ളം പിടിക്കുന്നത് മുറിവ് പെട്ടെന്നുണങ്ങുന്നതിനും അണുബാധയുണ്ടാകാതിരിക്കുന്നതിനും സഹായിക്കും

